×

5 വര്‍ഷം മുമ്പുള്ള 91 ഉണ്ടെങ്കിലും ലോക്‌സഭയില്‍ ലീഡ് 17 മണ്ഡലത്തില്‍ മാത്രം -ആഞ്ഞടിച്ച് പി ടി തോമസ്

 

തൊടുപുഴ : 91 എംഎല്‍എമാരുടെ പിന്തുണയോടെ യുഡിഎഫിന്റെ അവിശ്വാസം തള്ളിയാലും രണ്ട് വര്‍ഷം മുമ്പ് നടന്ന ലോക്‌സഭാ സീറ്റില്‍ 17 നിയമസഭാ സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫിന് ലീഡെന്ന കാര്യം പിണറായി വിജയന്‍ മറന്നുപോവുകയാണോയെന്ന് പി ടി തോമസ് ചോദിച്ചു. 5 വര്‍ഷം മുമ്പുള്ള സ്ഥിതിയല്ല ഇപ്പോഴുള്ളതെന്നും സ്വര്‍ണ്ണ കള്ളകടത്തില്‍ അതിവേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി നിജസ്ഥിതി പുറത്ത് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും തോമസ് പറഞ്ഞു.

മുഖ്യമന്ത്രി ഇതിന് മുമ്പുള്ള 3 ഗവര്‍ണ്ണമാരുടെ നയപ്രഖ്യാപന പ്രസംഗം ആണ് വായിച്ചത്. ബജറ്റ് പ്രസംഗങ്ങളിലെ പേജുകള്‍ അതുപോലെ തന്നെ വായിച്ചു. അല്ലാതെ യുഡിഎഫ് നേതാക്കള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കല്ല മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ വന്ന വിജിലന്‍സ് അന്വേഷണത്തില്‍ യാതൊരു ഭയവുമില്ലെന്നും ഏത് തരത്തിലുള്ള അന്വേഷണത്തിനും സഹകരിക്കുമെന്നും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top