×

എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണം: ചൈന ഇന്ത്യയ്ക്ക് വഴങ്ങുന്നു, ശക്തമായ നിലപാടറിയിച്ച്‌ ഇന്ത്യന്‍ സേന

ലഡാക്ക്: പാംഗോംഗ് സോ തടാകക്കരയിലെ പ്രദേശങ്ങളില്‍ നിന്നും സേനയുടെ ഉടന്‍ പിന്‍വലിക്കണമെന്ന്‌ ചൈനയെ നിലപാടറിയിച്ച്‌ ഇന്ത്യ. ക്രോപ്സ് – കമാന്‍ഡര്‍തല അഞ്ചാം ഘട്ട ചര്‍ച്ചയിലാണ് ഇന്ത്യ ഇക്കാര്യം ചൈനയോട് വ്യക്തമാക്കിയത്. പ്രദേശത്തുനിന്നും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പൂര്‍ണമായ പിന്മാറ്റമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ചര്‍ച്ചയില്‍ പ്രദേശത്തെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ഇന്ത്യ ചൈനയെ അറിയിച്ചു.

നിയന്ത്രണ മേഖലയിലെ(ലൈന്‍ ഒഫ് ആക്ച്വല്‍ കണ്‍ട്രോള്‍) ചൈനീസ് ഭാഗത്തുള്ള മോള്‍ഡോയില്‍ വച്ച്‌ ഇന്ന് ഞായറാഴ്ച രാവിലെ 11മണിക്കാണ് ചര്‍ച്ച ആരംഭിച്ചത്.

രാത്രി 10 മണി വരെ നീണ്ട ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിച്ചത് ലെഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗും ചൈനീസ് ഭാഗത്തെ നയിച്ചത് മേജര്‍ ജനറല്‍ ലിയു ലിനും ആയിരുന്നു. ഇന്ത്യ നിലപാട് ശക്തമാക്കിയതിനെ തുടര്‍ന്ന്, ചൈന ഈ ആവശ്യത്തിന് വഴങ്ങാന്‍ തീരുമാനിച്ചതായാണ് പുറത്തുവരുന്ന സൂചനകള്‍.

മുന്‍പ് നടന്ന സൈനികതല ചര്‍ച്ചകള്‍ക്ക് പിന്നാലെ ഗാല്‍വന്‍ താഴ്വരയിലെ ചില പ്രദേശങ്ങളില്‍ നിന്നും ചൈനെസ് സേന പിന്‍വാങ്ങിയിരുന്നു. എന്നാല്‍ പാംഗോംഗ് സോ തടാകക്കരയിലുള്ള ഫിംഗര്‍ നാലിനും എട്ടിനും ഇടയിലുള്ള പ്രദേശങ്ങളില്‍ നിന്നും ചൈനീസ് സേന പിന്‍വാങ്ങിയിരുന്നില്ല. ഇപ്പോള്‍ ഈ പ്രദേശങ്ങളില്‍ നിന്നുകൂടി ചൈന പിന്‍വാങ്ങണമെന്നാണ് ഇന്ത്യ അറിയിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top