×

ആര്യാടന്‍ വരെ എത്ര കോണ്‍ഗ്രസുകാര്‍, അബ്ദുറബ്ബ് വരെ എത്രയെത്ര ലീഗുകാര്‍ – അവരാരെങ്കിലും ദുബായില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുവന്നിട്ടുണ്ടോ?’ – ജയശങ്കറ

മന്ത്രി കെ.ടി ജലീലിനെതിരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.

 

ജലീല്‍ ഖുര്‍ആന്‍ കൊണ്ടുവന്നതിന് ഒരിടത്തും രേഖയില്ലെന്നും അസൂയക്കാര്‍ അങ്ങനെ പലതും പറയുമെന്നുമാണ് ജയശങ്കറിന്റെ പരിഹാസം. ഉമ്മര്‍കോയ മുതല്‍ ആര്യാടന്‍ മുഹമ്മദ് വരെയുള്ള കോണ്‍ഗ്രസുകാരും മുഹമ്മദ്കോയ മുതല്‍ അബ്‌ദുറബ്ബ് വരെയുള്ള ലീഗുകാരും മന്ത്രിമാരായിരുന്നെങ്കിലും അവരാരെങ്കിലും ദുബായില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുവന്ന് മലപ്പുറത്ത് വിതരണം ചെയ്തോയെന്നാണ് ജയശങ്കറിന്റെ ചോദ്യം.

ജലീലിന്റെ രാജി ആവശ്യപ്പെടുന്നവര്‍ മതേതര ജനാധിപത്യ നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊളളാന്‍ കഴിയാത്ത പരമ പിന്തിരിപ്പന്മാരാണെന്നും അദ്ദേഹം ആക്ഷേപിക്കുന്നു.

ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലപ്പുറം സുല്‍ത്താന്‍ എന്നറിയപ്പെടുന്ന മന്ത്രി കെ.ടി ജലീല്‍ ദുബായില്‍ നിന്ന് ഖുര്‍ആന്‍ കൊണ്ടുവന്നതിന് കോണ്‍സുലേറ്റിലും രേഖയില്ല, കസ്റ്റംസിലും രേഖയില്ല, സീആപ്റ്റിലും രേഖയില്ല എന്നാണ് ബൂര്‍ഷ്വാ പത്രങ്ങള്‍ അലമുറയിട്ടു കരയുന്നത്. പ്രതിപക്ഷ നേതാക്കള്‍ അതാവര്‍ത്തിക്കുന്നു.

അസൂയക്കാര്‍ അങ്ങനെ പലതും പറയും. നമ്മള്‍ ഗൗനിക്കേണ്ട.

ഉമ്മര്‍കോയ മുതല്‍ ആര്യാടന്‍ വരെ എത്ര കോണ്‍ഗ്രസുകാര്‍, മുഹമ്മദ്കോയ മുതല്‍ അബ്ദുറബ്ബ് വരെ എത്രയെത്ര ലീഗുകാര്‍ ഇവിടെ മന്ത്രിമാരായിരുന്നു. അവരാരെങ്കിലും ദുബായില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുവന്നു മലപ്പുറത്ത് വിതരണം ചെയ്തോ? ഇല്ല. അതിന് ഈ മതേതര പുരോഗമന നവോത്ഥാന മന്ത്രിസഭാംഗമായ ജലീല്‍ സാഹിബിനേ കഴിഞ്ഞുളളൂ

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top