×

കരിപ്പൂരില്‍ ഇനി ചെറിയ വിമാനങ്ങള്‍ മാത്രം – അതീവ റിസ്‌കെന്ന് വ്യേമസേന

കോഴിക്കോട്: കരിപ്പൂരിലെ വിമാനാപകടത്തിന് കാരണം ടേബിള്‍ ടോപ്പ് റണ്‍വേയെന്ന് വ്യോമയാന വിദഗ്ദ്ധര്‍. വിമാനത്താവളങ്ങളില്‍ അപകട സാദ്ധ്യത കൂടിയ റണ്‍വേകളുടെ ഗണത്തില്‍ ഉള്‍പ്പെട്ടതാണ് ടേബിള്‍ ടോപ്പ് റണ്‍വേകള്‍. കുന്നുകള്‍ ഇടിച്ചു നിരത്തി ഒരു ടേബിള്‍ പോലെയാക്കി അതിനു മുകളില്‍ റണ്‍വേ പണിയുന്നതാണ് ടേബിള്‍ ടോപ്പ് റണ്‍വേ. ഏതെങ്കിലും സാഹചര്യത്തില്‍ റണ്‍വേയില്‍ നിന്നും വിമാനം തെന്നി മാറിയാല്‍ താഴെക്ക് പതിക്കും.ഇത് വന്‍ദുരന്തത്തിന് കാരണമാകും. കരിപ്പൂരില്‍ ലാന്‍ഡ് ചെയ്യാന്‍ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം ടേബിള്‍ ടോപ് റണ്‍വേയില്‍നിന്നു താഴേക്കു പതിക്കുകയായിരുന്നു. അപകടത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേര്‍ മരണപ്പെടുകയും ചെയ്തു.

മംഗലാപുരത്ത് പത്തുവര്‍ഷം മുന്‍പ് നടന്ന വിമാനാപകടത്തിന്റെ പ്രധാന കാരണവും ടേബിള്‍ ടോപ്പ് റണ്‍വേ ആയിരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുവന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് 812 വിമാനമാണ് അന്ന് അപകടത്തില്‍പ്പെട്ടത്. 158 പേരാണ് അന്നത്തെ അപകടത്തില്‍ മരിച്ചത്. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാനാപകടമായിരുന്നു മംഗലാപുരത്തേത്.

ടേബിള്‍ ടോപ്പ് റണ്‍വേകളില്‍ വിമാനം ലാന്റ് ചെയ്യിക്കുന്നത് സാധാരണ വിമാനത്താവളങ്ങളില്‍ ലാന്റ് ചെയ്യിക്കുന്നതിനേക്കാള്‍ പ്രയാസമാണെന്നാണ് വ്യോമയാന വിദഗ്ദ്ധര്‍ പറയുന്നത്.കാലാവസ്ഥ പ്രതികൂലമായാല്‍ പെെലറ്റിന് ലാന്റിംഗ് ദുര്‍ഘടമാകും. കണക്കുകൂട്ടലില്‍ നേരിയ പിഴവ് സംഭവിച്ചാല്‍ ഇത് വന്‍ദുരന്തത്തിലേക്ക് വഴിവയ്ക്കും. മംഗലാപുരത്തെ പോലെ കരിപ്പൂരിലും ഇതാണ് സംഭവിച്ചത് എന്നാണ് വിലയിരുത്തല്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top