×

ഓണക്കിറ്റിലെ സൗജന്യ ശര്‍ക്കര ഭക്ഷ്യയോഗ്യമല്ല – കണ്ടെത്തിയത് കേരള സര്‍ക്കാര്‍ ലാബ് – വീണ്ടും വിവാദം

തിരുവനന്തപുരം: ഓണക്കിറ്റിലൂടെ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ശര്‍ക്കര ആരോഗ്യത്തിന് ഹാനികരമെന്ന കണ്ടെത്തല്‍ ഒളിപ്പിച്ച്‌ സര്‍ക്കാര്‍. നല്‍കിയ ശര്‍ക്കര മുഴുവന്‍ ഭക്ഷ്യ യോഗ്യമല്ലാത്തതാണെന്ന് സര്‍ക്കാറിന്റെ കീഴിലുള്ള കോന്നിയിലെ ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലാബറട്ടറിയാണ് കണ്ടെത്തിയത്. സിവിള്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍ മുഖേന വിതരണം ചെയ്ത ശര്‍ക്കരയുടെ സാമ്ബിളുകള്‍ പരിശോധിച്ച ശേഷം വിശദമായ റിപ്പോര്‍ട്ടാണ് സര്‍ക്കാറിന് നല്‍കിയത്.

സിവിള്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍ 10 വിതരണ കമ്ബനികളുടെ ശര്‍ക്കരയാണ് വിതരണം ചെയ്തത്. എല്ലാ കമ്ബനികളുടേയും ശര്‍ക്കര പരിശോധിച്ച ശേഷം ഒരോന്നിലേയും കുഴപ്പങ്ങള്‍ ചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ ലാബറട്ടറി റിപ്പോര്‍ട്ടു നല്‍കിയത്. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കോപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ നല്‍കിയ ശര്‍ക്കരയിലും മായം ചേര്‍ക്കല്‍ നടന്നിട്ടുണ്ടെന്നും ശര്‍ക്കരയായി പരിഗണിക്കാന്‍ കഴിയില്ലന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

കഴിഞ്ഞ 24 ന് ലഭിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ രഹസ്യമാക്കി വെച്ചു എന്നതാണ് ഗുരുതരമായ ആരോപണം.. ഓണക്കിറ്റ് വിതരണം വിവാദമായിട്ടും ശര്‍ക്കര ഭക്ഷ്യയോഗ്യമല്ലന്ന കണ്ടെത്തല്‍ മറച്ചു വെയ്ക്കുകയായിരുന്നുവെന്ന് ഓണക്കിറ്റിന്റെ പിന്നിലെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് സന്ദീപ് വചസ്പതി പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശര്‍ക്കര വിതരണം നിര്‍ത്തിവെയക്കാന്‍ ഡിപ്പോകള്‍ക്ക് കത്തെഴുതി എന്നാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. വിതരണം ചെയ്ത ശര്‍ക്കര വിഷമയമാണെന്നും ഉപയോഗിക്കരുതെന്നും ജനങ്ങലോടു പരസ്യമായി പറയുന്നതിനു പകരം കത്തെഴുതിയിട്ടുണ്ട് എന്നു പറയുന്നതുതന്നെ തട്ടിപ്പാണ്. സന്ദീപ് പറഞ്ഞു.

Dailyhunt

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top