×

ദുരന്ത സാഹചര്യം – ബി എസ് എന്‍ എല്‍ കോവിഡ് സന്ദേശം നിര്‍ത്താന്‍ തീരുമാനിച്ചു

കോട്ടയ്ക്കല്‍: ഫോണ്‍ വിളിക്കുന്ന സമയത്ത് കേള്‍ക്കുന്ന കോവിഡ് ബോധവല്‍ക്കരണ സന്ദേശം നിര്‍ത്താന്‍ തീരുമാനിച്ചു ബി എസ് എന്‍ എല്‍. കോവിഡ് സന്ദേശങ്ങള്‍ പലപ്പോഴും പ്രയാസമുണ്ടാക്കിയതായി പരാതി കിട്ടിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം. ദുരന്ത സാഹചര്യത്തില്‍ അതാവശ്യങ്ങള്‍ക്കായി ആളുകള്‍ വിളിക്കുമ്ബോള്‍ മിനിറ്റുകള്‍ നീണ്ട സന്ദേശം അത്യാവശ്യക്കാരുടെ ഒരുപാട് സമയം നഷ്ട്ടപെടുത്തുണ്ട് ആംബുലന്‍സിനു വിളിക്കുമ്ബോള്‍ പോലും ഇതാണ് കേള്‍ക്കുക. കേന്ദ്ര നിര്‍ദേശപ്രകാരമാണ് സന്ദേശം വെച്ചിരിക്കുന്നത്. നെറ്റ്‌വര്‍ക്ക് കമ്ബനികള്‍ക്ക് ഇവ ഒഴിവാക്കാന്‍ കഴിയില്ല. ബി.എസ്.എന്‍.എല്‍. കേന്ദ്രത്തില്‍നിന്ന് പ്രത്യേക അനുമതി വാങ്ങിയാണിത് നിര്‍ത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top