×

വിമാനത്താവളം അടക്കം വമ്ബന്‍ പദ്ധതികള്‍; രാമക്ഷേത്രത്തിനൊപ്പം അയോദ്ധ്യയില്‍ വികസന കുതിപ്പ്

ലക്‌നൗ: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകവെ പ്രദേശത്തെ കാത്തിരിക്കുന്നത് വമ്ബന്‍ വികസന പദ്ധതികള്‍. ഒരു നാടിന്റെ മുഖം തന്നെ മാറ്റുന്ന പദ്ധതികളാണ് ക്ഷേത്രം ഉയരുന്നതിനൊപ്പം അയോദ്ധ്യയില്‍ വരാന്‍ പോകുന്നത്. വിമാനത്താവളവും തിളക്കമാര്‍ന്ന റെയില്‍വേ സ്റ്റേഷനും ഉള്‍പ്പെടുന്ന വിപുലമായ നവീകരണ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ക്ഷേത്രനഗരിയില്‍ 500 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികളാണ് വരുന്ന രണ്ട് വര്‍ഷത്തിനിടയില്‍ പൂര്‍ത്തിയാകാന്‍ ഇരിക്കുന്നത്. സൗന്ദര്യവത്ക്കരണ പദ്ധതികള്‍ക്കാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. അയോദ്ധ്യയെ ഒരു വലിയ മത ടൂറിസം കേന്ദ്രമായി ഉയര്‍ത്താനുള്ള പദ്ധതികളാണ് ഇവയെല്ലാം. വിമാനത്താവളത്തിനും റെയില്‍വേ സ്റ്റേഷനും ഒപ്പം അടുത്തുള്ള ദേശീയ പാതയുടെയും പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും നവീകരണവും ഉള്‍പ്പെടുന്നു.

വി‌.ഐ‌.പികളുടെ ഉപയോഗത്തിനായി അയോദ്ധ്യയ്ക്ക് ഒരു എയര്‍സ്ട്രിപ്പ് ഉണ്ട്. എന്നാല്‍ ഇത് വിമാനത്താവളമാക്കി മാറ്റുമെന്ന് സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്ബ് പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ദേശീയപാത നവീകരണത്തിന് 250 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജലവിതരണ പദ്ധതിയുടെ നവീകരണത്തിന് 54 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ബസ് സ്റ്റേഷനായി 7 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സുരക്ഷ ക്രമീകരണങ്ങള്‍ക്കും വലിയൊരു തുക മാറ്റിവച്ചിട്ടുണ്ട്.

തുളസിദാസിന്റെ സ്‌മാരകമായ തുളസി സ്‌മാരക് ഭവന്റെ നവീകരണത്തിനായി 16 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. അയോദ്ധ്യയിലെ രാജശ്രീ ദസ്രത്ത് മെഡിക്കല്‍ കോളേജും നവീകരിക്കും. ഇതിനായി 134 കോടി അനുവദിച്ചു. പതിറ്റാണ്ടുകളായി വികസനം അന്യം നിന്നൊരു പ്രദേശമായിരുന്നു അയോദ്ധ്യ. 2017ലെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പിന്നോക്ക അവസ്ഥ ചൂണ്ടിക്കാട്ടി നിരവധി യുവാക്കള്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരുന്നു. അയോദ്ധ്യയിലെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനമായ സാകേത് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മണ്ഡലത്തില്‍ വികസനം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top