×

അനില്‍ നമ്ബ്യാര്‍ മുന്നൂറോളം ജീവനക്കാരില്‍ ഒരാള്‍ മാത്രം : അനില്‍ നമ്ബ്യാരെ ചുമതലകളില്‍ നിന്നും മാറ്റി – എം.ഡി പി. വിശ്വരൂപന്‍

തൃശൂര്‍ : ജനം ടിവിയിലെ മുന്നൂറോളം ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് അനില്‍ നമ്ബ്യാരെന്നും വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജനം ടിവിയുടെ നിലവിലുള്ള ചുമതലകളില്‍ നിന്ന് അദേഹം മാറി നില്‍ക്കുമെന്നും ജനം ടിവി എം.ഡി പി. വിശ്വരൂപന്‍ വ്യക്തമാക്കി. നമ്ബ്യാര്‍ ജനം ടിവിയുടെ ഓഹരി ഉടമ അല്ല , കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ മാത്രമാണ്. ജനം ടിവി വെബ്സൈറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണവും വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനം ടിവിയുടെ നേരത്തെ ഉണ്ടായിരുന്ന ഒരു വെബ്സൈറ്റും പിന്‍വലിച്ചിട്ടില്ല. ജനംടിവിയില്‍ ആരൊക്കെ ഓഹരിയെടുത്തിട്ടുണ്ടെന്നുള്ള വിവരങ്ങള്‍ എല്ലാം രജിസ്ട്രാര്‍ ഓഫ് കമ്ബനീസിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

ഇതിനെപ്പറ്റി യാതൊരു വിവരവുമില്ലാത്തവരാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് കസ്റ്റംസ് അനില്‍ നമ്ബ്യാരെ വിളിപ്പിച്ച്‌ മൊഴിയെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം മാറി നില്‍ക്കും.

ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്ന് മുക്തനാകുമ്ബോള്‍ അദ്ദേഹം തിരിച്ചെത്തുമെന്നും എം.ഡി പി.വിശ്വരൂപന്‍ പറഞ്ഞു. വിഷയത്തില്‍ തന്നെപ്പറ്റിയുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതു വരെ ജനം ടിവി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നുവെന്ന് അനില്‍ നമ്ബ്യാരും നേരത്തെ വ്യക്തമാക്കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top