×

ശിവശങ്കറിന് ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍ ഡെല്‍ഹി നിന്നും ; സംവിധാനം രാഹുല്‍ എസ് പി

ഐഎഎസുകാരനായ ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ തല്‍സമയം നിരീക്ഷിക്കുകയാണ് എന്‍ഐഎയുടെ ഡല്‍ഹി ആസ്ഥാനവും. കൊച്ചിയിലെ ഓഫീസിലെ ചോദ്യം ചെയ്യല്‍ തല്‍സമം ഡല്‍ഹിയിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചോദ്യം ചെയ്യല്‍ നിരീക്ഷിക്കുന്നുണ്ട്. സ്വര്‍ണ്ണ കടത്തിലെ ദേശീയ വിരുദ്ധ പ്രവര്‍ത്തികളില്‍ ശിവശങ്കര്‍ പങ്കെടുത്തോ എന്ന് മനസ്സിലാക്കാനാണ് ഇത്. ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ തല്‍സമയ നിയമോപദേശം നല്‍കാന്‍ പബ്ലിക് പ്രോസിക്യൂട്ടറും കൊച്ചിയിലെ എന്‍ഐഎയുടെ കേരള ആസ്ഥാനത്തുണ്ട്. എന്‍ഐഎയുടെ ദക്ഷിണ മേഖലാ ഡിഐജി വന്ദനയാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നത്. ചെന്നൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമെത്തിയ അന്വേഷകരുമുണ്ട്. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത് കേരളത്തിന്റെ ചുമതലയുള്ള എസ് പി രാഹുലാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top