×

മദ്രസാ അദ്ധ്യാപകനായ പിതാവ് പീഡിപ്പിച്ചത് ചെറുപ്പം മുതല്‍; മുഹമ്മദ് റിയാസും പിടിയില്‍

കാസര്‍കോട്: നീലേശ്വരം പൊലീസ് സ്റേറഷന്‍ പരിധിയില്‍ 16കാരിയായ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ മദ്രസാ അദ്ധ്യാപനായ ബാപ്പ ഉള്‍പ്പെടെ നിരവധിപേര്‍ പീഡിപ്പിച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കുട്ടിയുടെ ഉമ്മ പീഡനത്തിന് കൂട്ടുനില്‍ക്കകയും ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ അവര്‍ക്കെതിരെയും കേസ് രജിസ്്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ പിതാവും മാതാവും ഉള്‍പ്പെടെ എട്ട് പ്രതികളാണുള്ളത്. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചില പ്രതികള്‍ക്കെതിരെ രണ്ടുവീതം കേസുകളുണ്ട്.

പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തിയ കാഞ്ഞങ്ങാട്ടെ വനിത ഡോക്ടര്‍ കേസിലെ പ്രതിയാകും. രണ്ടുമാസം മുമ്ബാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ച്‌ കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയത്. വ്യത്യസ്ത ദിവസങ്ങളിലും വ്യത്യസ്ത സ്ഥലങ്ങളിലുമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാലാണ് നിയമോപദേശ പ്രകാരം പൊലീസ് വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 2018 മുതല്‍ പിതാവും സുഹൃത്തുക്കളും കുട്ടിയുമായി പ്രണയം നടിച്ച യുവാവും സുഹൃത്തുക്കളും പീഡനത്തിന് ഇരയാക്കുകയായിരുന്നു.

അമ്ബതുകാരനായ പിതാവ്, മുഹമ്മദ് റിയാസ് ഞാണിക്കടവ് (20) പി.പി. മുഹമ്മദ്കുഞ്ഞി ഞാണിക്കടവ് (21) ഞാണിക്കടവിലെ 17കാരന്‍ എന്നിവരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top