×

വെള്ളിയാമറ്റം പഞ്ചായത്തില്‍ പി ജെ യുടേയും ഡീനിന്റെയും വികസന പെരുമഴ – ചുക്കാന്‍ പിടിക്കുന്നത് മോനിച്ചന്‍

പൂമാല : വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിലെ ദുരന്തഭൂമിയും പിന്നോക്ക ആദിവാസി മേഖലകൂടിയായമേത്തൊട്ടിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ മുൻ മന്ത്രി പി.ജെ.ജോസഫ് എംഎൽഎയും അഡ്വ.ഡീൻ കുര്യാക്കോസ് എം.പിയും സമ്മാനിച്ചത് വികസനത്തിൻ്റെ തോരാമഴ പെയ്തിറക്കി.
പി.ജെ.ജോസഫ് എം.എൽ എ യുടെ ആസ്തി വികസന ഫണ്ടും ഗ്രാമപഞ്ചായത്തിൻ്റെ പിന്നോക്ക വികസന ഫണ്ടിലും നിർമ്മിച്ച പാലത്തിൻ്റെയും അപ്രോച്ച് റോഡിൻ്റെയും ഉദ്ഘാടനത്തിനെത്തിയപ്പോൾ കോരിച്ചൊരിയുന്ന കാലവർഷമഴയായിരുന്നു ജനപ്രതിനിധികളെ സ്വീകരിച്ചത്.
പൂമാല – മേത്തൊട്ടി റോഡിൻ്റെ ശോച്യാവസ്ഥ ബോധ്യപ്പെട്ട എം.എൽ എ പി.ഡബ്ല്യ ഡി എക്സിക്യൂട്ടീവ് എഞ്ചിനിയറെ വിളിക്കാൻ ശ്രമിക്കവെ എം.പി തൻ്റെ ഫോണിൽ ഉദ്യോഗസ്ഥനെ വിളിച്ച് പി.ജെ.ജോസഫ് എംഎൽഎക്ക് നൽകി. തുടർന്ന് റോഡ് തകർന്നതും ബസ് ഗതാഗതം നിലച്ചതും എം.എൽ.എ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. 50 ലക്ഷം രൂപ ഉടൻ അനുവദിച്ച് റോഡ് മെയിൻ്റനൻസ് നടത്തുമെന്ന് പിഡബ്ല്യൂഡി എക്സി.എഞ്ചിനിയർ വി.പി ജാഫർ ഖാനും അസി.എക്സി.എഞ്ചിനിയർ ഷാലിയും ഉറപ്പ് നൽകിയതായി മുൻ പൊതുമരാമത്ത് മന്ത്രി കൂടിയായ പി.ജെ.ജോസഫ് പറഞ്ഞു.
ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം എം.മോനിച്ചൻ്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രുപ അനുവദിച്ച് പണി പൂർത്തീകരിച്ച കിഴക്കേ മേത്തൊട്ടി കമ്മ്യൂണിറ്റി ഹാൾ മന്ദിരോദ്ഘാടനത്തിൽ മേത്തൊട്ടി – മൂലേക്കാട് റോഡിൻ്റെ പൂർത്തീകരണത്തിന് പി.ജെ.ജോസഫ് എം.എൽ എ അനുവദിച്ച 10 ലക്ഷത്തിനു പുറമേ പി.എം.ജി എസ് വൈ പദ്ധതിയിൽ 24 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുള്ളത് അഡ്വ.ഡീൻ കുര്യാക്കോസ് എം.പി യും പ്രഖ്യാപിച്ചു.


കമ്മ്യൂണിറ്റി ഹാൾ മന്ദിരോദ്ഘാടനം നിർവ്വഹിച്ച പി.ജെ ജോസഫ് എംഎൽഎ എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ പൂമാല ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിന് കുടിവെള്ള പരിശോധന ലാബ് എം എൽ എ ഫണ്ടിൽ അനുവദിച്ചതായും മേത്തൊട്ടി – കൂവക്കണ്ടം റോഡിന് 10 ലക്ഷം രൂപ അനുവദിച്ചതും അറിയിച്ചു. കിഴക്കുംമല ദേവീക്ഷേത്ര റോഡിന് ഫണ്ടനുവദിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അസി.എക്സി.എഞ്ചിനിയർ റ്റി.ആർ ദീപ, അസി.എഞ്ചിനിയർ കെ.ശ്രീദേവി എന്നിവർക്ക് പി.ജെ.ജോസഫ് എം.എൽ.എ നിർദ്ദേശം നൽകി.
കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മർട്ടിൽ മാത്യു അദ്ധ്യക്ഷതയും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മുഖ്യ പ്രഭാഷണവും നടത്തി.റീ ബിൽഡ് പദ്ധതിയിൽ റോഡിനായി 16 ലക്ഷം രൂപ ഉൾപ്പെടുത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും സമ്മേളനത്തിൽ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സോമി അഗസ്റ്റിൻ, ഗൗരി സുകുമാരൻ, എം.മോനിച്ചൻ, അക്കാമ്മ മാത്യു ,ലളിതമ്മ വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top