×

‘സമരക്കാര്‍ കൊവിഡ് വരാതിരിക്കാന്‍ നോക്കിക്കോ. വെറുതേ കൊവിഡ് വന്ന് ചാവണ്ട’ യുവജന സമരങ്ങളെ വിമര്‍ശിച്ച്‌ മന്ത്രി ഇ.പി ജയരാജന്‍

കണ്ണൂര്‍: സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവജന സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന സമരങ്ങള്‍ സമരാഭാസമാണെന്ന് മന്ത്രി വിമര്‍ശിച്ചു.

“സമരക്കാര്‍ കൊവിഡ് വരാതിരിക്കാന്‍ നോക്കിക്കോ. വെറുതേ കൊവിഡ് വന്ന് ചാവണ്ട. എത്ര അന്വേഷണം നടത്തിയാലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്‌ ഒരു അന്വേഷണവും നടത്തില്ല. വകതിരിവില്ലാത്തവരുടെ ആഹ്വാനം കേട്ട് ആരും ഇറങ്ങിപ്പുറപ്പെടേണ്ട.” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമേര്‍ച്ച സംഘടനകള്‍ സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധം നടത്തിയിരുന്നു. കണ്ണൂരില്‍ സമരക്കാര്‍ മന്ത്രി ഇ പി ജയരാജനെയും തടഞ്ഞിരുന്നു. തെരുവ് സമരങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് ആരോഗ്യമന്ത്രിയും പ്രതികരിച്ചത്. മാസ്ക് പോലും ധരിക്കാതെ തെരുവിലിറങ്ങുന്ന അണികളെ നേതാക്കന്മാര്‍ പറഞ്ഞു മനസിലാക്കണം എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top