×

തെലുങ്കാനയില്‍ വീരമൃത്യുവരിച്ച കേണല്‍ സന്തോഷ്‌ ബാബുവിന്റെ വിധവ ഇനി ഡെപ്യൂട്ടി കലക്‌ടര്‍

 

ഹൈദരാബാദ്‌: ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ച കേണല്‍ സന്തോഷ്‌ബാബുവിന്റെ വിധവ സന്തോഷിക്ക്‌ ഡെപ്യൂട്ടി കലക്‌ടറായി നിയമനം. തെലങ്കാനാ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നിയമന ഉത്തരവ്‌ സന്തോഷിക്ക്‌ കൈമാറി.
സന്തോഷ്‌ബാബുവിന്റെ വീരചരമത്തിനു പിന്നാലെ സൂര്യപേട്ടിലെ അദ്ദേഹത്തിന്റെ ഭവനത്തില്‍ സന്ദര്‍ശനത്തിനെത്തിയ റാവു ധീരസൈനികന്റെ കുടുംബത്തിന്‌ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹത്തിന്റെ വിധവയ്‌ക്ക്‌ ഗ്രൂപ്പ്‌ ഒന്ന്‌ ഓഫീസറായി നിയമനം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ബിഹാര്‍ റെജി-മെന്റി-ന്റെ 16 ാം ബറ്റാലിയന്റെ കമാന്‍ഡിങ്‌ ഓഫീസറായിരുന്ന കേണല്‍ സന്തോഷ്‌ബാബുവും മറ്റ്‌ 19 സൈനികരും ജൂണ്‍ 15 ന്‌ രാത്രി ഗാല്‍വാന്‍ താഴ്‌വരയി-ല്‍ ചൈനീസ്‌ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ്‌ വീരചരമം വരിച്ചത്‌. സംഘര്‍ഷത്തില്‍ അനവധി ചൈനീസ്‌ സൈനികരും കൊല്ലപ്പെട്ടിരുന്നുവെങ്കിലും ഔദ്യോഗികമായി ചൈന ഇത്‌ സ്‌ഥിരീകരിച്ചിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top