×

ഇന്ധന ബില്ല് കത്തിച്ച് ജനതാദള്‍ സെക്കുലര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

 

തൊടുപുഴഃ യാതൊരു മാനദണ്ഡവുമില്ലാതെ ദിനം പ്രതി ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ജനതാദള്‍ സെക്കുലര്‍ തൊടുപുഴ നിയോജകമണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ എസ്ബിഐക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ യും ഇന്ധന ബില്ല് കത്തിക്കല്‍ പരിപാടിയും നടത്തി.
നിയോജക മണ്ഡലം സെക്രട്ടറി ജോണ്‍സണ്‍ ജോസഫ് അദ്ധൃക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റെ് പി.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യുവ ജനതാദള്‍ ജില്ലാ പ്രസിഡന്റെ് കെ.വി.പ്രശാന്ത് മുഖൃപ്രഭാഷണം നടത്തി. കിസാന്‍ ജനത ജില്ലാ സെക്രട്ടറി ജയന്‍ പ്രഭാകര്‍ ഇന്ധന ബില്ല് കത്തിച്ചു. കമ്മറ്റി അംഗങ്ങളായ വി.കെ.അനില്‍കുമാര്‍ ,കെ.കെ.ബിജു എന്നിവര്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top