×

കൂത്താട്ടുകളുത്തും പയ്യന്നൂരും അതിഥി തൊഴിലാളികള്‍ (Video) നാട്ടില്‍ പോകാന്‍ പ്രതിഷേധം – ചൂരല്‍എടുത്ത് പോലീസ്

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. അതിഥി തൊഴിലാളികള്‍ സംഘടിതമായി തെരുവിലിറങ്ങി പ്രതിഷേധിച്ചു. നാട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

മുപ്പതോളം പേരാണ് സംഘടിച്ചെത്തി പ്രതിഷേധിച്ചത്. പശ്ചിമബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് പരസ്യപ്രതിഷേധത്തിന് മുതിര്‍ന്നത്. പൊലീസ് സ്ഥലത്തെത്തി ഇവരെ പിരിച്ചു വിട്ടു.

രാവിലെ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തും അതിഥി തൊഴിലാളികള്‍ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. നൂറിലേറെ പേര്‍ സംഘടിച്ചെത്തി റോഡ് ഉപരോധിച്ചു. റോഡില്‍ പ്രതിഷേധിച്ച ഇവരെ പൊലീസെത്തിയാണ് ഓടിച്ചുവിട്ടത്.

കൂത്താട്ടുകുളത്തിന് പിന്നാലെ സമീപ പഞ്ചായത്തായ തിരുമാറാടിയിലും അതിഥി തൊഴിലാളികള്‍ സംഘടിച്ചെത്തിയെങ്കിലും പൊലീസ് ഉടന്‍ തന്നെ ഇടപെട്ട് ഇവരെ ക്യാമ്ബുകളിലേക്ക് മടക്കി അയച്ചിരുന്നു.

ANI

@ANI

Kerala: Police resort to mild lathicharge in Koothattukulam area of Ernakulam District to disperse migrant labourers who were protesting demanding they be sent back to their native places.

Embedded video

280 people are talking about this

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top