×

ക്വാറൈന്റൈന്‍ എന്നാല്‍ വീടിനകത്ത് എന്നല്ല – മുറിക്ക് പുറത്ത് ഇറങ്ങരുത് – കടുപ്പിച്ച് ആരോഗ്യ വകുപ്പ്

ആലപ്പുഴ:ഹോം ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചിച്ചുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി അനുസരിച്ച്‌ വീട്ടില്‍ അവര്‍ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള പ്രത്യേക മുറികളില്‍ തന്നെ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഒരു കാരണവശാലും നിരീക്ഷണത്തിലുള്ളവര്‍ മുറിക്ക് വെളിയിലേക്ക് പോകാന്‍ പാടില്ല.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ടോയ്‌ലറ്റ് അറ്റാച്ച്‌ഡ് ആയ മുറികളില്‍ തന്നെ കഴിഞ്ഞുകൂടുന്നു എന്ന് വീട്ടിലുള്ളവര്‍ ഉറപ്പുവരുത്തേണ്ടതാണ്. ഈ മുറിയിലേക്ക് മറ്റുള്ളവര്‍ ഒരുകാരണവശാലും പ്രവേശിക്കാന്‍ പാടില്ല. നിശ്ചിത ഇടവേളകളില്‍ മുറി വൃത്തിയാക്കേണ്ട സാഹചര്യത്തില്‍ നിരീക്ഷണത്തിലുള്ളവര്‍ തന്നെ അത് ചെയ്യണം.

ഭക്ഷണം വീട്ടിലെ അംഗങ്ങളില്‍ ആരെങ്കിലും ഒരാള്‍ മാത്രം ഇവര്‍ക്ക് കൊടുക്കുന്നതാണ് നല്ലത്. മുറിക്കു വെളിയില്‍ ഭക്ഷണം എത്തിച്ച്‌ നല്‍കുക. ഭക്ഷണം നിരീക്ഷണത്തിലുള്ളയാള്‍ എടുത്തു കഴിച്ചതിനുശേഷം പാത്രം സ്വയം കഴുകി വൃത്തിയാക്കി വയ്ക്കണം. നിരീക്ഷണത്തിലുള്ളയാള്‍ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും അവര്‍ തന്നെ കഴുകി അണുനാശിനി ഉപയോഗിച്ച്‌ വൃത്തിയാക്കണം. ഇവര്‍ ഉപയോഗിച്ച വസ്ത്രങ്ങളോ വീട്ടുപകരണങ്ങളോ മറ്റുള്ളവര്‍ ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടുള്ളതല്ല. നിരീക്ഷണത്തിലുള്ളവര്‍ വീട്ടിലെ മറ്റ് അംഗങ്ങളില്‍ നിന്നും അകന്ന് തങ്ങളുടെ മുറിക്കുള്ളില്‍ തന്നെ കഴിഞ്ഞുകൂടണം.

മുന്‍കരുതല്‍ എടുക്കുക വഴി സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തമാണ് നിര്‍വഹിക്കുന്നതെന്ന് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തിരിച്ചറിയണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡിഎംഒ ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top