×

കൊറോണയില്‍ കൈപിടിച്ച്‌ കേന്ദ്രസര്‍ക്കാര്‍; പാചകവാതക സിലണ്ടറിന് കുറഞ്ഞത് 162 രൂപ

ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം ഏല്‍പ്പിച്ച സാമ്ബത്തിക ആഘാതം മറികടക്കാന്‍ പാചകവാതക വിലയില്‍ വന്‍കുറവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതു മൂന്നാമത്തെ പ്രാവശ്യമാണ് ഇത്തരത്തില്‍ പാചകവാതക വിലയില്‍ കുറവ് വരുന്നത്. 162.50 രൂപയാണ് ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്.

14.2 കിലോ ഭാരമുള്ള സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ വില ഡല്‍ഹിയില്‍ 744 രൂപയില്‍ നിന്ന് 581.50 രൂപയായി കുറയും. ഡല്‍ഹിയിലെ വിലയ്ക്ക് അനുസൃതമായി മറ്റ് സംസ്ഥാനങ്ങളിലും വിലക്കുറവ് വരും.

രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലെ പുതുക്കിയ വില ഇങ്ങനെ, മുംബൈയില്‍ 579 രൂപ, കൊല്‍ക്കത്തയില്‍ 584.50 രൂപ, ചെന്നൈയില്‍ 569.50 രൂപ. കേരളത്തിലും ഇതിന് ആനുപാതികമായി വിലയില്‍ മാറ്റം വരുന്നതാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top