×

ഇടവേളയ്ക്ക് ശേഷം 532 വിമാനങ്ങള്‍ ഇന്നലെ സര്‍വ്വീസ് നടത്തി – ബംഗാളും ആന്ധ്രായും തുടങ്ങിയില്ല

ന്യൂഡല്‍ഹി: രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ച ആദ്യ ദിനമായ ഇന്നലെ രാജ്യത്ത് ആകെ പറന്നുയര്‍ന്നത് 532 വിമാനങ്ങള്‍. മെട്രോയേക്കാള്‍ നോണ്‍ മെട്രോനഗരങ്ങളിലേക്കാണ് കൂടുതല്‍ പേരും സഞ്ചരിച്ചത്. മെയ് 25 മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ പേര്‍ ടിക്കറ്റുകള്‍ വാങ്ങിയിട്ടുള്ളതും ചെറുകിട നഗരങ്ങളിലേക്കാണ്. മിക്കവാറും വിമാന യാത്രക്കാര്‍ അവരുടെ വീടുകളിലേക്ക് തിരിച്ചുപോകാനാണ് ടിക്കറ്റ് കൈവശപ്പെടുത്തിയിട്ടുള്ളതെന്നാണ് ലഭിച്ച വിവരം.

ഇന്നലെ മാത്രം 532 വിമാനങ്ങളിലായി 39,231 യാത്രക്കാര്‍ നാട്ടിലെത്തിയതായി സിവില്‍ വ്യോമസായ വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി ട്വീറ്റ് ചെയ്തു. വരും ദിവസങ്ങളില്‍ ഇത് വര്‍ധിക്കാനാണ് സാധ്യത. നിലവില്‍ ആന്ധ്രയും ബംഗാളും ആഭ്യന്തര യാത്രയ്ക്ക് അനുമതി നല്‍കിയിട്ടില്ല. ആന്ധ്രയില്‍ അത് നാളെ ആരംഭിക്കും. ബംഗാളില്‍ മെയ് 28നും.

ഡല്‍ഹി -പാറ്റ്‌ന റൂട്ടിലാണ് കൂടുതല്‍ പേര്‍ ടിക്കറ്റിന് രജിസ്റ്റര്‍ ചെയ്തത്. തൊട്ടുതാഴെ ഡല്‍ഹി -ബഡോദര, മുംബൈ- വരാണസി, ബംഗളൂരു -പാറ്റ്‌ന, ഡല്‍ഹി -ശ്രീനഗര്‍ എന്നീ റൂട്ടുകള്‍.

മെയ് 25 ന് വിമാന സര്‍വീസ് നിര്‍ത്തിവയ്ക്കും വരെ ഇന്ത്യയില്‍ 2700 വിമാനങ്ങളാണ് ദിനംപ്രതി സര്‍വീസ് നടത്തിക്കൊണ്ടിരുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top