×

പാതിരാത്രിയില്‍ നരാധമന്റെ അടുത്തേക്ക് വിട്ടാലും കിണറ്റില്‍ കൊന്നാലും ആരും ചോദിക്കില്ല – സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

കൊച്ചി : കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സഭയ്‌ക്കെതിരെ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ സന്യാസി വിദ്യാര്‍ത്ഥിവി ദിവ്യ കിണറ്റില്‍ വീണ് മരിച്ച സംഭവത്തിലെങ്കിലും നീതി കിട്ടുമോ, വിഷയത്തില്‍ പഴുതുകള്‍ അടച്ച്‌ അന്വേഷണം നടത്തുമെന്ന് കരുതാമോയെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ എഫ്ബി പോസ്റ്റിലൂടെ ചോദിച്ചു.

 

#അഭയ #ആവർത്തിക്കുന്നു

തിരുവല്ല : കന്യാസ്ത്രീ മഠത്തിലെ സന്യാസിനി വിദ്യാർത്ഥിനിയായ യുവതിയുടെ മൃതദേഹം മഠത്തിനുള്ളിലെ കിണറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. സംഭവം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ സംഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങളിൽ വ്യക്‌തത വരുത്താനാകുെവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്സ് മഠത്തിെലെ അഞ്ചാം വർഷ വിദ്യാർത്ഥിനിയായ ചുങ്കപ്പാറ തടത്തേ മലയിൽ പള്ളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസ് – കൊച്ചുമോൾ ദമ്പതികളുടെ മകൾ ദിവ്യ പി ജോൺ (21) നെയാണ് മഠത്തിെലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ സന്യാസിനി വിദ്യാർത്ഥിനിയായ ദിവ്യ കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് മഠത്തിലെ മറ്റ് കന്യാസ്ത്രീകളുടെ മൊഴി. തുടർന്ന് ഫയർഫോഴ്സ് സംഘമെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം കഴിഞ്ഞ അഞ്ച് വർഷമായി മഠത്തിലെ അന്തേവാസിയായി സന്യാസന പഠനത്തിലായിരുന്നു ദിവ്യ. മൃതദേഹം സഭയുടെ ഉടമസ്ഥതയിലുള്ള പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

ദിവ്യയുടെ മാതാപിതാക്കള്‍ക്കെങ്കിലും നീതി ലഭിക്കണം. അതോ അവര്‍ വര്‍ഷങ്ങളോളം ഇതിനായി അലയേണ്ടി വരുമോ. പഴുതടച്ചുള്ള ഒരു അന്വേഷണം ഇതിലെങ്കിലും നടത്തണമെന്നും സിസ്റ്റര്‍ ആവശ്യപ്പെട്ടു.

അടിമത്തവും, വിവേചനങ്ങളും, അടിച്ചമര്‍ത്തലുകളും ഭയപ്പാടും കടിച്ചമര്‍ത്തുന്ന വേദനകളുമൊക്കെയാണ് ഓരോ കന്യാസ്ത്രീയുടേയും ജീവിത കഥ. കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷത്തില്‍ ഏറെയായമ ഓരി സന്യാസിനിയായി ജീവിക്കുന്നതിനിടയില്‍ ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ നേരിട്ട് കാണാനും കേള്‍ക്കാനും ഇടയായിട്ടുണ്ട്. ജിവനറ്റ നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീകളുടെ ലിസ്റ്റ് പോലും വളരെ വലുതാണ്. കന്യാസ്ത്രീകളുടെ മരണം പോലും ഇന്ന് വാര്‍ത്തയല്ല. ഇനിയും ഇതെല്ലാം കണ്ടും കേട്ടും മൃതശരീരം പോലെ ഇനിയും ജീവിക്കാന്‍ സാധിക്കില്ലെന്നും ലൂസി കളപ്പുരയ്ക്കല്‍ അറിയിച്ചു.

കുഞ്ഞുകുഞ്ഞു മോഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും വേദനകളും കണ്ണീരുമൊക്കെയുള്ള ഒരു കൂട്ടം പാവം സ്ത്രീകളാണ് ഇ കന്യാസ്ത്രീകള്‍. പുലര്‍ച്ച മുതല്‍ പാതിരാ വരെ അടിമകളെപ്പോലെ പണിചെയ്യിച്ചാലും, അധിക്ഷേപിച്ചും അടിച്ചമര്‍ത്തിയും മനസു തകര്‍ത്താലും, പാതിരാത്രിയില്‍ ഏതെങ്കിലും നരാധമന്റെ കിടപ്പു മുറിയിലേക്ക് തള്ളിവിട്ടാലും, ഒടുവില്‍ പച്ചജീവനോടെ കിണറ്റില്‍ മുക്കിക്കൊന്നാലുമൊന്നും ആരും ചോദിക്കാനില്ല്. എന്നെപ്പോലെ ആരെങ്കിലും എവിടെയെങ്കിലും ഈ സത്യങ്ങളൊക്കെ വിളിച്ചു പറയാന്‍ തയ്യാറായാല്‍ അവരെ ജീവനോടെ കത്തിക്കാന്‍ പോലും മടിക്കില്ല ഈ കൂട്ടം എന്നെനിക്കറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top