×

അമേരിക്കയില്‍ മരണം 47,000 കടന്നു; കോവിഡി​െന്‍റ രണ്ടാംഘട്ട വ്യപനമുണ്ടായേക്കാമെന്ന്​ മുന്നറിയിപ്പ്​

വാഷിങ്​ടണ്‍: ലോകത്ത്​ ഏറ്റവുംകൂടുതല്‍​ കോവിഡ്​ ബാധിതരുള്ള യു.എസില്‍ 24 മണിക്കൂറിനിടെ​ 1783 പേര്‍ മരിച്ചതായി ജോണ്‍ ഹോപ്​കിന്‍സ്​ യൂനിവേഴ്​സിറ്റി​. ബാള്‍ട്ടിമോര്‍ ആസ്​ഥാനമായ യൂനിവേഴ്​സിറ്റിയുടെ റിപ്പോര്‍ട്ട്​ പ്രകാരം 848,994 പേര്‍ രോഗബാധിതരാണ്​. ലോകത്തെ നാലിലൊന്ന്​ കോവിഡ്​ ബാധിതരുള്ളത്​ യു.എസിലാണ്​. ആകെ മരണം 47,676 ആയി.

അതേമസയം, യു.എസില്‍ വര്‍ഷാവസാനത്തോടെ കോവിഡി​​െന്‍റ രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കുമെന്ന്​ ആരോഗ്യവിഭാഗം മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്​.
ശൈത്യകാലത്ത് പകര്‍ച്ചവ്യാധി പടരുന്ന സമയത്ത് കോവിഡിന്‍െറ വ്യാപനംകൂടിയുണ്ടായാല്‍ സ്ഥിതിഗതികള്‍ പിടിച്ചാല്‍ കിട്ടാതാവുമെന്ന് യു.എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി.) ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് അറിയിച്ചു.

വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഗ്രീന്‍ കാര്‍ഡിനുള്ള അപേക്ഷാനടപടികള്‍ 60 ദിവസത്തേക്ക്​ നിര്‍ത്തിവെക്കാനുള്ള ഉത്തരവില്‍ യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. കൂടാതെ വൈറസ് പ്രതിരോധത്തിനും ചെറുകിട വ്യവസായങ്ങളെ സഹായിക്കാനുമായി ധനസഹായ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്​.

ലോകത്ത്​ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 2,637,673 ആയി ഉയര്‍ന്നു. വൈറസ്​ ബാധയെ തുടര്‍ന്ന്​ വിവിധ രാജ്യങ്ങളിലായി 184,217 പേരാണ്​ ഇതുവരെ മരിച്ചത്​. 717,625 പേര്‍ രോഗമുക്തി നേടി.

ലോകത്താകെ റിപ്പേര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ 80 ശതമാനവും യു.എസിലും യൂറോപ്പിലുമാണ്​. സ്​പെയിന്‍ 208,389, ഇറ്റലി 187,327, ഫ്രാന്‍സ്​ 159,877, ജര്‍മ്മനി 150,648, യു.കെ 150,648 എന്നിങ്ങനെയാണ്​ കോവിഡ്​ ബാധിതരുടെ കണക്കുകള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top