×

ആകെ വരുമാനം 250 കോടി മാത്രം – ട്രഷറി പൂട്ടേണ്ട അവസ്ഥയിലേക്ക് – ധനമന്ത്രി

തിരുവനന്തപുരം: ഏപ്രിലില്‍ സര്‍ക്കാരിന്റെ വരുമാനം കേവലം 250 കോടി രൂപ മാത്രമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിന്റെ പ്രതിസന്ധിയുടെ ആഴം മെയ് മാസത്തിന് ശേഷമേ വ്യക്തമാകുകയുളളൂവെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്ബളം പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സര്‍ക്കാരിന്റെ വരുമാനത്തിന് പുറമേ കേന്ദ്രസര്‍ക്കാരിന്റെ സഹായം കൂടി ലഭിച്ചാല്‍ 2000 കോടി വരും. ഇത് ഉപയോഗിച്ച്‌ ജീവനക്കാരുടെ ശമ്ബളം കൊടുക്കാന്‍ പോലും തികയില്ല. കടമെടുക്കുക മാത്രമാണ് മുന്‍പിലുളള പോംവഴി. ഓവര്‍ഡ്രാഫ്റ്റ് അടക്കം വെയ്‌സ് ആന്റ് മീന്‍സ് ആയി പണമെടുക്കും. ശമ്ബളം കൊടുക്കുന്നതോടെ ഇത് ഓവര്‍ഡ്രാഫ്റ്റിന്റെ അങ്ങേയറ്റം എത്തും. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരം ട്രഷറി പൂട്ടേണ്ട അവസ്ഥ വരെ ഉണ്ടായേക്കാമെന്നും തോമസ് ഐസക് മുന്നറിയിപ്പ് നല്‍കി. കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്ബളം മുടങ്ങില്ല. അതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും തോമസ് ഐസക് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top