×

12.5 കോടി രൂപയുടെ ത്തട്ടിപ്പു കേസ്‌: സുഭാഷ്‌ വാസു ഒളിവില്‍ത്തന്നെ

മാവേലിക്കര: എസ്‌.എന്‍.ഡി.പി. മാവേലിക്കര യൂണിയനിലെ കോടികളുടെ സാമ്ബത്തിക ക്രമക്കേടു കേസില്‍ യൂണിയന്‍ മുന്‍ പ്രസിഡന്റും സ്‌പൈസസ്‌ ബോര്‍ഡ്‌ ചെയര്‍മാനുമായ സുഭാഷ്‌ വാസു, മുന്‍ സെക്രട്ടറി സുരേഷ്‌ ബാബു എന്നിവരടക്കമുള്ളവര്‍ ഒളിവില്‍ത്തന്നെ.

ക്രൈംബ്രാഞ്ച്‌ രണ്ടു തവണ നോട്ടീസ്‌ നല്‍കിയെങ്കിലും ഹാജരാകാതെ മുന്‍കൂര്‍ ജാമ്യത്തിനു രമിക്കുകയായിരുന്നു. 12.5 കോടി രൂപയുടെ തട്ടിപ്പാണ്‌ ആരോപിക്കപ്പെടുന്നത്‌. ഇവരുടെ വീടുകളില്‍ നേരത്തേ ക്രൈംബ്രാഞ്ച്‌ റെയ്‌ഡ്‌ നടത്തിയിരുന്നു.

2006 മുതല്‍ 2019 വരെ വര്‍ഷങ്ങളില്‍ യൂണിയന്‍ ഭാരവാഹികളായിരുന്ന ഇവര്‍ നടത്തിയ മൈക്രോഫിനാന്‍സ്‌ ഉള്‍പ്പെടെയുള്ള 12.5 കോടി രൂപയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താനായി കോടയിയുടെ അനുമതിയോടെയായിരുന്നു റെയ്‌ഡ്‌. യോഗങ്ങളുടെ മിനിറ്റ്‌സ്‌, ചെക്കുകള്‍, ബാങ്ക്‌ രേഖകള്‍, ഓഫീസ്‌ രേഖകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. മുന്‍ ഭാരവാഹികളായ ദയകുമാര്‍ ചെന്നിത്തല, ഡി. സത്യപാല്‍, ജയകുമാര്‍ പാറപ്പുറത്ത്‌, രാജന്‍ ഡ്രീംസ്‌, ഗോപന്‍ ആഞ്ഞിലിപ്രാ എന്നിവരുടെ പരാതിയില്‍ മാവേലിക്കര പോലീസാണ്‌ ആദ്യം കേസെടുത്തത്‌. കേസ്‌ പിന്നീട്‌ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top