×

സ്പ്രിങ്കളറില്‍ എത്തിയത് എ ജി അല്ല – അഡ്വ. നപ്പിനൈ വന്നത് ഇങ്ങനെ

കൊച്ചി: സ്പ്രിങ്കഌ കരാരില്‍ ഹൈക്കോടതിയില്‍ ജീവന്മരണ പോരാട്ടത്തില്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ ഒരു അപ്രതീക്ഷിത എന്‍ട്രി. ഇന്നലെ സര്‍ക്കാരിനു വേണ്ടു വാദിച്ച എന്‍.എസ്. നപ്പിനൈ. സുപ്രീംകോടതിയിലെ പ്രശസ്ത അഭിഭാഷക, സൈബര്‍ നിയമങ്ങളില്‍ വിദഗ്ധ. മുംബൈയില്‍ നിന്നുള്ള വരവ് ഒട്ടും യാദൃച്ഛികമല്ല. ഇറക്കിയത് ഐടി സെക്രട്ടറി എം. ശിവശങ്കര്‍ തന്നെ.

പ്രശ്‌നത്തില്‍ മുഖം രക്ഷിക്കേണ്ടത്, സര്‍ക്കാരിനേക്കാള്‍ പ്രധാനമായിരുന്നു ശിവശങ്കറിന്. ശിവശങ്കറിന്റെ സൗഹൃദവലയത്തിലുള്ള നപ്പിനൈ കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഉന്നത പഠന ഗവേഷണ സ്ഥാപനമായ ഐഐഐടിഎംകെയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ബ്ലോക് ചെയിന്‍ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷകരില്‍ ഒരാളായിരുന്നു. ഈ സമ്മേളനത്തിന്റെ സംഘടകരില്‍ ഒരാളായിരുന്നു ശിവശങ്കര്‍.

സൈബര്‍ നിയമങ്ങളെ വിശകലനം ചെയ്യുന്ന ‘ടെക്‌നോളജി ലോ ഡീകോഡഡ്’ എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയായ നപ്പിനൈ ഇന്നലെ രാവിലെ പെട്ടെന്നാണ് ചാനലുകളുടെ ഫഌഷ് സ്‌ക്രോളില്‍ വന്നത്. ബ്ലോക് ചെയിന്‍ ഉച്ചകോടിയില്‍ അടക്കം ശിവശങ്കറുമായുള്ള നപ്പിനൈയുടെ അടുപ്പവും ചര്‍ച്ചയായി. പതിവു വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയോടും നപ്പിനൈയെക്കുറിച്ച്‌ ചോദ്യം ഉയര്‍ന്നു. വിഷയത്തില്‍ വൈദഗ്ധ്യമുള്ള ഒരാള്‍ വാദിച്ചു എന്നതിനപ്പുറം ഒന്നുമില്ല എന്നായിരുന്നു മറുപടി. എന്നാല്‍ അഡ്വ. നപ്പിനൈയെ കൊണ്ടു വന്നതിനെക്കുറിച്ച്‌ പല മേഖലകളില്‍ നിന്നും വിമര്‍ശനവും ഉയരുന്നുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ റോയി മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:

ക്യാബിനറ്റ് പദവിയുള്ള അഡ്വക്കേറ്റ് ജനറല്‍, മുഖ്യമന്ത്രിക്ക് നിയമ ഉപദേഷ്ടാവ്, സര്‍ക്കാരിന്റെ കേസുകള്‍ ഹൈക്കോടതിയില്‍ നോക്കി നടത്താന്‍ സ്‌പെഷ്യല്‍ ലെയിസണ്‍ ഓഫീസറായ വേലപ്പന്‍ നായര്‍, ഘടാഘടിയന്മാരായ നൂറ് നൂറ്റിപ്പത്ത് ഗവണ്മെന്റ് പ്ലീഡറന്മാര്‍, എല്ലാം നോക്കീം കണ്ടും സ്പ്രിങ്കഌ കരാറില്‍ ഒപ്പുവച്ച പണ്ഡിതനായ ഐടി സെക്രട്ടറി- ഇങ്ങനെ കുറേ യോഗ്യന്മാരുണ്ടായിട്ടും സര്‍ക്കാരിനു വേണ്ടി കേസ് നടത്താന്‍ ബോംബെയില്‍ നിന്ന് മുട്ടന്‍ കാശ് കൊടുത്ത് അഡ്വ. എന്‍.എസ്. നപ്പിനൈയെ ഇറക്കേണ്ടി വന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top