×

മാസ്ക്കുകള്‍ തുന്നി പ്രഥമ വനിത സവിത കോവിന്ദ് , ഡല്‍ഹിയിലെ അഭയകേന്ദ്രങ്ങളിലേക്ക് മാസ്ക്കുകള്‍ തുന്നി നല്‍കി

ന്യൂഡല്‍ഹി : കൊവിഡിന് എതിരെയുളള പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യയുടെ പ്രഥമ വനിത സവിത കോവിന്ദ് രാഷ്ട്രപതിയുടെ വസതിയിലിരുന്ന് മാസ്ക്കുകള്‍ തുന്നാന്‍ ആരംഭിച്ചു . ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡിന്റെ വിവിധ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് ഈ മാസ്കുകള്‍ വിതരണം ചെയ്യും. മാസ്ക്കുകള്‍ തുന്നി കൊണ്ട് ഇന്ത്യയിലെ മുഴുവന്‍ ജനതയ്ക്കും കൊവിഡിനെതിരെ പോരാടാനാകും എന്ന സന്ദേശമാണ് സവിത കോവിന്ദ് നല്‍കുന്നത്.

കൊവിഡിനെ പ്രതിരോധിക്കാനായി ആരോഗ്യ വിദഗ്ദ്ധര്‍ നേരത്തെ തന്നെ ജനങ്ങള്‍ പൊതു അകലം പാലിക്കണമെന്നും, മാസ്ക്കുകള്‍ ധരിക്കണമെന്നുമുളള നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

മാസ്ക്ക് ഉള്‍പ്പെടെ ധരിച്ച്‌ പൂര്‍ണമായ സുരക്ഷ മുന്‍കരുതലുകളോടെയാണ് പ്രഥമ വനിത സവിത കോവിന്ദ് സ്വന്തം ജനങ്ങള്‍ക്കായി മാസ്ക്കുകള്‍ തുന്നുന്നത്. അതേസമയം ഇന്ത്യയില്‍ 21000 ലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 681 പേര്‍ രോഗം ബാധിച്ചു മരണപ്പെടുകയും ചെയ്തു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top