×

പ്രതിപക്ഷം സാലറി ചലഞ്ച എതിര്‍ത്ത് നാണം കെടരുതേ.. ചലഞ്ച് അല്ല – കട്ടിംഗ് തന്നെ രണ്ട് കല്‍പ്പിച്ച് സര്‍ക്കാര്‍ –

തിരുവനന്തപുരം :

മറ്റ് സംസ്ഥാനങ്ങളിലെ ഉത്തരവുകള്‍ ക്വാട്ട് ചെയ്യും  പ്രതിപക്ഷ സംഘടനകള്‍ കോടതിയില്‍ പോയാലും സര്‍ക്കാരിന്റെ വിവേചന അധികാരവും ഇപ്പോഴത്തെ അസാധാരണ സാഹചര്യവും കോടതികളെ ബോധ്യപ്പെടുത്താമെന്ന് നിയമ സെക്രട്ടറിയും നിലപാടെടുത്തു.

പ്രത്യേക കാലഘട്ടത്തില്‍ ജീവനക്കാര്‍ സഹായിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. ഇതിന് പിന്നാലെയാണ് സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതിനോട് ജീവനക്കാര്‍ അനുകൂലമായി പരിഗണിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഇല്ലാത്ത പക്ഷം കടുത്ത വ്യവസ്ഥകളോടെ ഉത്തരവ് പുറത്തിറക്കും. സാമ്ബത്തിക പ്രതിസന്ധി അടക്കം അതില്‍ വിശദീകരിക്കും. വരുമാനം ഇല്ലാത്തതു കൊണ്ടാണ് ശമ്ബളം കട്ട് ചെയ്യുന്നതെന്നും വിശദീകരിക്കും. ജീവനക്കാര്‍ സഹകരിച്ചാല്‍ തവണകളായി ശമ്ബളം സര്‍ക്കാര്‍ പിടിക്കും. ഇല്ലെങ്കില്‍ അടുത്ത മാസം ശമ്ബളം നല്‍കില്ലെന്നാണ് സൂചന.

 

 

 

കേരളത്തില്‍ നടപ്പാക്കുക സാലറി ചലഞ്ച് അല്ല സാലറി കട്ട് തന്നെ. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കൊണ്ടുവരുന്ന സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നല്‍കി. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു മാസത്തെ ശമ്ബളം നിര്‍ബന്ധമായി നല്‍കണം. ജീവനക്കാരുടെ പ്രതികരണം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിര്‍ബന്ധമായി നല്‍കണമെന്ന വ്യവസ്ഥയോടെ ഫലത്തില്‍ ഇത് സാലറി കട്ടായി മാറുകയാണ്. ഈ മാസം മുഴുവന്‍ ലോക് ഡൗണ്‍ ഉണ്ടാകുമെന്നാണ് സൂചന. ഈ സമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കും. എന്നാല്‍ ജോലി ചെയ്യാതെ വാങ്ങുന്ന ഈ ശമ്ബളം സര്‍ക്കാര്‍ ഖജനാവിന് തന്നെ തിരിച്ചു നല്‍കേണ്ടി വരും. ഫലത്തില്‍ ഒരു മാസത്തെ ശമ്ബളം ജീവനക്കാര്‍ക്ക് നഷ്ടമാകും.

കോവിഡ് രോഗബാധയെ തുടര്‍ന്ന് ഉടലെടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഒരു മാസത്തെ ശമ്ബളം കൊറോണ പ്രതിരോധത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ മന്ത്രി എം എം മണിയും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ സാലറി ചലഞ്ച് വിവാദമാകുകയും, കോടതിയില്‍ ഹര്‍ജി എത്തുകയും ചെയ്തിരുന്നു. കൊറോണ പ്രതിരോധത്തിനായി വന്‍ വ്യവസായികളായ എം എ യൂസഫലി, കല്യാണരാമന്‍ തുടങ്ങി നിരവധിപേര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. സാലറി ചലഞ്ചില്‍ മറ്റു സംസ്ഥാന സര്‍ക്കാരുകളുടെ മാതൃക കേരളത്തില്‍ നടപ്പാക്കാനാണ് ഇത്. എല്ലാ ജീവനക്കാരുടെയും ഒരുമാസത്തെ ശമ്ബളം ദുരിതാശ്വാസനിധിയില്‍ എത്തുമെന്ന് ഉറപ്പുവരുത്താനാണിത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top