×

പ്രവാസികളോട് സഹതാപമുണ്ട് – പക്ഷേ പരിമിതി ഉണ്ട് – ഒരു ലക്ഷം പേര്‍ നാട്ടിലെത്തിയാല്‍ ക്വാറന്റൈന്‍ ചെയ്യാന്‍ സൗകര്യമുണ്ടോ – ഹൈക്കോടതി

കൊച്ചി : പ്രവാസികളെ മടക്കിക്കൊണ്ടു വരാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവ് പ്രായോഗികമല്ല. ഒരുലക്ഷം പേര്‍ വിദേശത്തുനിന്നും നാട്ടിലെത്തിയാല്‍ വേര്‍തിരിച്ച്‌ ക്വാറന്റൈന്‍ ചെയ്യാന്‍ സൗകര്യമുണ്ടോയെന്ന് കോടതി ചോദിച്ചു. 5000 ഡോക്ടര്‍മാരും 20,000 നഴ്‌സുമാരും വേണ്ടി വരില്ലേയെന്ന് കോടതി ആരാഞ്ഞു.

ഇക്കാര്യത്തില്‍ കേരളസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, മെഡിക്കല്‍ സംവിധാനങ്ങള്‍ അടക്കം അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. പ്രവാസികളെ തിരികെ കൊണ്ടുവരുന്നത് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതിന് സമമാകില്ലേ എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

പ്രവാസികളെ മടക്കിക്കൊണ്ടു വരുന്ന കാര്യത്തില്‍ ഹര്‍ജി ലോക്ക്ഡൗണിന് ശേഷം പരിഗണിക്കുന്നതാണ് ഉചിതം. സഹതാപം ഉണ്ടെങ്കിലും സര്‍ക്കാരിന്റെ പരിമിതികള്‍ കോടതി മനസ്സിലാക്കുന്നു. പ്രവാസികള്‍ക്ക് ചികില്‍സ എംബസികള്‍ ഉറപ്പാക്കണം. ഗര്‍ഭിണികളുടെയും കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേക ജാഗ്രത വേണമെന്നും കോടതി നിര്‍ദേശിച്ചു.

മറ്റ് രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുപോകുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ അവരുടെ നയവും നിയമവുമല്ല നമ്മുടേതെന്ന് കോടതി അഭിപ്രായപ്പെട്ടു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top