×

എന്റെ വീട് പൊന്നാപുരം കോട്ട, കമല ഇന്റര്‍നാഷണല്‍ – ഇങ്ങനെയൊക്കെ ആക്കിക്കളയാമെന്ന ധാരണ വേണ്ട – പിണറായി

സ്പിങ്കളര്‍ വിഷയത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് തടയിടാന്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കാട്ടി പിണറായി വിജയന്‍ രംഗത്തെത്തി. കമല ഇന്റര്‍നാഷണല്‍ തന്റെ ഭാര്യയുടെ പേരിലാണെന്ന് പ്രചരിപ്പിച്ചു. വീട് പൊന്നാപുരം കോട്ടയാണെന്ന് ആക്ഷേപമുണ്ടായിരുന്നു. മകന്റെ പഠനവും മകളുടെ പഠനം സംബന്ധിച്ചും വിവാദങ്ങളുണ്ടായി. ലാവ്‌ലിന്‍ കേസിലെ ആരോപണം വിജിലന്‍സ് അന്വേഷിച്ച് തെളിവില്ലെന്ന് പറഞ്ഞതാണ്. പിന്നീട മന്ത്രിസഭ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതൊന്നും മറന്നിട്ടില്ല . പറയാതിരിക്കുന്നതാണ്. അത്തരം ഘട്ടങ്ങളൊക്കെ നേരിടുമ്പോഴും താന്‍ സ്വീകരിച്ച് നിലപാട് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് എന്തെങ്കിലുമൊക്കെ ഉയര്‍ത്തിക്കൊണ്ടുവന്ന് നമ്മളെ ആക്കിക്കളയാം എന്ന ധാരണ വേണ്ട. മാധ്യമങ്ങള്‍ക്ക് അന്വേഷിച്ച് തെളിവുകള്‍ കണ്ടെത്താം. രാഷ്ട്രീയ എതിരാളികളുടെ ഗൂഢ നീക്കമാണ് ഇപ്പോഴും നടക്കുന്നത്. പിണറായി വിജയന്‍ പ്രതികരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top