×

എന്റെ മുട്ടിന്‍കാലിന്റെ ബലം എല്ലില്ലാത്ത നാവുകൊണ്ട് ആരും അളക്കേണ്ട; കെ എം ഷാജിക്ക് സ്പീക്കറുടെ മറുപടി

തിരുവനന്തപുരം: തനിക്കെതിരെ കേസെടുക്കാനായി വിജിലന്‍സിന് അനുമതി നല്‍കിയത് സ്പീക്കര്‍ക്ക് മുഖ്യമന്ത്രിയെ കണ്ടാല്‍ മുട്ടിടിക്കുന്നത് കൊണ്ടാണെന്ന കെ എം ഷാജി എംഎല്‍എയുടെ പ്രസ്താവനയ്ക്ക് എതിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.

ആരോപണങ്ങള്‍ തികച്ചും ബാലിശമാണ്. ഷാജിയുടേത് നിയമസഭയോടുള്ള അവഹേളനമാണ്. എല്ലില്ലാത്ത നാവുകൊണ്ട് എന്തുംവിളിച്ചുപറയരുത്. എന്റെ മുട്ടിന്‍കാലിന്റെ ബലം എല്ലില്ലാത്ത നാവുകൊണ്ട് ആരും അളക്കേണ്ട. ഏതൊരു സ്പീക്കറും നിയമപരമായി ചെയ്യുന്നതുമാത്രമേ താനും ചെയ്തുള്ളൂ. പരിമിതികള്‍ ദൗര്‍ബല്യമായി കാണരുത്. സ്പീക്കര്‍ പറഞ്ഞു.

അഴിക്കോട് സ്‌കൂളിന് ഹയര്‍സെക്കന്ററി അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം കോഴവാങ്ങി എന്ന് 2017ല്‍ ഉയര്‍ന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയത്. ഇതിനെത്തുടര്‍ന്നാണ് സ്പീക്കര്‍ക്കെതിരെ ഷാജി ആരോപണവുമായി രംഗത്തെത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top