×

ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിടുമോ ? . ഹൈക്കോടതി ജഡ്ജിമാരുടെ ശമ്ബളം പിടിക്കരുത്; ധനകാര്യ സെക്രട്ടറിക്ക് രജിസ്ട്രാര്‍ ജനറല്‍ കത്ത്;

കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ ശമ്ബളം പിടിക്കരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്. ഏപ്രില്‍ മുതല്‍ അഞ്ചു മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളത്തില്‍നിന്ന് ആറു ദിവസത്തെ ശമ്ബളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്. ശമ്ബളം പിടിക്കുന്നതില്‍നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ തിങ്കളാഴ്ചയാണ് ധനകാര്യ സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. ജഡ്ജിമാര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നും അതിനാല്‍ ഇവരുടെ ശമ്ബളം പിടിക്കരുതെന്നുമാണ് കത്തില്‍ പറയുന്നത്. അതേസമയം, ഹൈക്കോടതിയിലെ മറ്റു ജീവനക്കാരുടെ ശമ്ബളം സംബന്ധിച്ച്‌ കത്തില്‍ പരാമര്‍ശമില്ല.

നേരത്തേ, ശമ്ബളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അനുകൂല വിധിയാണ് ഉണ്ടായത്. ഇതോടെ സര്‍ക്കാര്‍ ഇതിനായി ഓര്‍ഡിനന്‍സ് പുറത്തിറക്കാനുള്ള നീക്കത്തിലാണ്. പുതിയ ഓര്‍ഡിനന്‍സ് തയ്യാറായ ശേഷം മാത്രമേ ഈ മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബള വിതരണം ഉണ്ടാകൂ. ശമ്ബള വിതരണം വൈകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് കിട്ടുന്ന വിവരം. ദുരന്തം ഉണ്ടെന്ന് പ്രഖ്യാപിച്ചാല്‍ 25 ശതമാനം വരെ ശമ്ബളം പിടിച്ചെടുക്കാനാകുന്ന വിധത്തിലാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കുന്നത്. ശമ്ബളം തിരിച്ചു നല്‍കുന്നത് 6 മാസത്തിനുള്ളില്‍ തീരുമാനിച്ചാല്‍ മതിയെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണയിലെത്തിയിരുന്നു. അഞ്ച് മാസത്തേക്ക് ആറ് ദിവസത്തെ വീതം ശമ്ബളം മാറ്റിവയ്ക്കാനായിരുന്നു തീരുമാനം. ഇത് കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന്റെ നിയമ സാധുത പരിശോധിക്കാന്‍ നിയമ വകുപ്പിന് ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്ന് ഇത് മന്ത്രിസഭായോഗം അംഗീകരിക്കുകയും ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top