×

താബ്ലീഗ് ജമാത്ത് മതസമ്മേളനത്തില്‍ പങ്കെടുത്ത 7600 പേരെ തിരിച്ചറിഞ്ഞു, കോവിഡ് റിസ്‌ക്കിലായിരിക്കന്നത് 9000 പേര്‍ ; 1300 വിദേശികളും നിരീക്ഷണത്തിലായി

ന്യൂഡല്‍ഹി : നിസാമുദ്ദീന്‍ ബംഗ്‌ളേവാലി മസ്ജിദില്‍ നടന്ന ഡല്‍ഹിയിലെ താബ്ലീഗ് ജമാത്ത് മത സമ്മേളനത്തിന്റെ ഭാഗമായി 9000 പേരോളം കോവിഡ് 19 വൈറസ് ബാധയുടെ റിസ്‌ക്കിലായതായി കേന്ദ്ര സര്‍ക്കാര്‍. പരിപാടിയുമായി സഹകരിച്ച 7,688 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും നിരീക്ഷണത്തിനായി ക്വാറന്റൈനിലേക്ക് മാറ്റേണ്ട സ്ഥിതിയുണ്ടെന്നും പറഞ്ഞു. ഇസ്‌ളാമിക മിഷിനറിയുമായി സഹകരിച്ച 1,300 വിദേശികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

മതസമ്മേളനം കോവിഡിന്റെ രാജ്യത്തെ ഏറ്റവും വലിയ ഹോട്ട്‌സ്‌പോട്ടായി മാറിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞു. 23 സംസ്ഥാനങ്ങളും നാലു കേന്ദ്രഭരണ പ്രദേശങ്ങളും ആള്‍ക്കാരെ തിരിച്ചറിയാനുള്ള പ്രവര്‍ത്തനത്തിലാണ്.

 

മര്‍ക്കസ് സമ്മേളനത്തിന് പിന്നാലെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 1,306 അംഗങ്ങളെയും തിരിച്ചറിയാനുള്ള നീക്കം തുടങ്ങഇയിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1051 പേരെയാണ് ക്വാറന്റൈനില്‍ ആക്കിയിരിക്കുന്നത്. ഇവരില്‍ രണ്ടു പേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്.

കഴിയുന്ന എല്ലാ സ്രോതസ്സുകളും ഉപയോഗപ്പെടുത്തി മതസമ്മേളനവുമായി വിവിധ രീതിയില്‍ ബന്ധപ്പെട്ട 7,688 പേരെ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുമായി പ്രാഥമിക സമ്ബര്‍ക്കപ്പെട്ടവരും ക്വാറന്റൈനില്‍ ആക്കപ്പെടും. ഗ്രൂപ്പുമായി ബന്ധപ്പെട്ട 400 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തമിഴ്‌നാടാണ് ഇക്കാര്യത്തില്‍ ഏറെ മുന്നില്‍ 190 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ നിന്നും 71 പേര്‍, ഡല്‍ഹിയില്‍ 53, തെലുങ്കാനയില്‍ 28, ആസ്സാമില്‍ 13, മഹാരാഷ്ട്രയില്‍ 12, ആന്‍ഡമാനില്‍ 10 ജമ്മു കശ്മീരില്‍ ആറ്, പുതുച്ചേരി ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരും എന്നതാണ് കണക്ക്.

മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും നിസാമുദ്ദീന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതേസമയം രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പരിപാടി നിന്നു പോയെന്നും പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും സംഘടന പറയുന്നു. മര്‍ക്കസിന്റെ ഡോര്‍മെറ്ററിയില്‍ കുടുങ്ങിപ്പോയ ആയിരക്കണക്കിന് പേര്‍ എല്ലാവരും വീട്ടിനുള്ളില്‍ കയറിയ ശേഷമാണ് നാട്ടിലേക്കും മറ്റും മടങ്ങിയതെന്നും പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top