×

കോട്ടയത്തെ തെള്ളകം ആശുപത്രിയില്‍ വക്കീലിന്റെ ഭാര്യയും ടീച്ചറുമായ ഗര്‍ഭിണി മരിച്ച കേസ് വിവാദത്തിലേക്ക്

കോട്ടയം: അഭിഭാഷകന്റെ ഭാര്യ പ്രസവത്തെ തുടര്‍ന്ന് മരിച്ചതിന് പിന്നാലെ തെള്ളകത്തെ മിറ്റേറ ആശുപത്രിക്കെതിരെ ഉയരുന്നത് നിരവധി ആരോപണങ്ങള്‍. ഇവിടുത്തെ ചികിത്സാ പിഴവിനെ തുടര്‍ന്നു കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ആശുപത്രി അധികൃതരുടെ ഭീഷണിമൂലം പല കേസുകളിലും കുട്ടികളുടെ ബന്ധുക്കളോ മാതാപിതാക്കളോ പരാതി പോലും നല്‍കാറില്ല. എന്നാല്‍, ആശുപത്രിയ്‌ക്കെതിരെ നിലവില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ പരാതിയുമായി രംഗത്ത് വരുന്നുണ്ട് എന്നാണ് വിവരം. ആശുപത്രിയുടെ ഡയറക്ടര്‍ ഡോക്ടര്‍ ജയ്പാല്‍ ജോണ്‍സണെതിരെ മുന്‍പും ചികിത്സാ പിഴവിന് കേസുണ്ടായിട്ടുണ്ട്.

ഇവിടെ ചികിത്സയ്ക്കു വലിയ തുകയാണ് ആശുപത്രി അധികൃതര്‍ ഫീസായി ഈടാക്കുന്നത്. വിദേശത്തു നിന്നും അടക്കം പ്രത്യേക ചികിത്സയ്ക്കായി ആളുകള്‍ എത്താറുണ്ട്.

ലൈസന്‍സില്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്ന ആരോപണം ഉയര്‍ത്തി പ്രതിഷേധവുമായി ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മിറ്റിംഗത്ത് എത്തിയിരിക്കുകയാണ്.

24 നാണ് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത്. കോട്ടയം ബാറിലെ അഭിഭാഷകന്‍ പേരൂര്‍ തച്ചനാട്ടേല്‍ അഡ്വ. ടി.എന്‍. രാജേഷിന്റെ ഭാര്യ അരീപ്പറമ്ബ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക ജി.എസ്.ലക്ഷ്മി (41) പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം മരണപ്പെടുകയായിരുന്നു. മരണത്തിന് കാരണം ആശുപത്രി അധികൃതരുടെഅനാസ്ഥയും ചികിത്സാപിഴവുമാണെന്ന് കാട്ടി ഏറ്റുമാനൂര്‍ പൊലീസിനാണ് പരാതി നല്‍കിയിരിക്കുന്നത്.

വ്യാഴാഴ്ചയാണ് ലക്ഷ്മിയെ തെള്ളകത്തെ മിറ്റേരാ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നാലര മണിയോടെ ലക്ഷ്മി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സുഖപ്രസവമായിരുന്നു എന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ അമ്മയേയും കുഞ്ഞിനെയും കാണുകയും ചെയ്തിരുന്നു. എന്നാല്‍ വൈകിട്ട് അഞ്ചരയോടെ ലക്ഷ്മിക്ക് രക്തസ്രാവം ഉണ്ടായി എന്നും രക്തം ആവശ്യമുണ്ടെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ആശുപത്രിയില്‍ നിന്നു തന്നെ രക്തം തല്‍ക്കാലം നല്‍കാമെന്നും പിന്നീട് രക്തം പകരം നല്‍കണമെന്നും അറിയിച്ചു.

എന്നാല്‍ ഏഴു മണിയോടെ ലക്ഷ്മിയുടെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top