×

പിണറായി വിജയന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പിന്തുണ. – വ്യക്തിവിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കാ‍യി ഉപയോഗപ്പെടുത്തില്ല എന്ന കാര്യം ഉറപ്പാക്കണം.

തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ ഡാറ്റാ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പിന്തുണ. സര്‍ക്കാര്‍ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അലങ്കോലമാക്കാനാണ് പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ചൊവ്വാഴ്ച ചേര്‍ന്ന സെക്രട്ടറിയേറ്റ് വിലയിരുത്തി. അതേസമയം, വ്യക്തിവിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കാ‍യി ഉപയോഗപ്പെടുത്തില്ല എന്ന കാര്യം ഉറപ്പാക്കണം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തന മികവില്‍ വലിയ രീതിയിലുള്ള അംഗീകാരമാണ് സംസ്ഥാന സര്‍ക്കാറിനുണ്ടായത്. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നത്. അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ട്.

എന്നാല്‍, സാധാരണ നില പുനസ്ഥാപിച്ചാല്‍ ഈ ഘട്ടത്തില്‍ കൈക്കൊണ്ട എല്ലാ നടപടികളും വിശദമായി പരിശോധിക്കും. അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുകയും അത് ഭാവിക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാടെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top