×

കോഴിമുട്ടയും പാലും വാങ്ങാന്‍ പോയി -കയ്യോടെ പൊക്കി എസ് പി യതീഷ് ചന്ദ്ര – സംഭവം ഇങ്ങനെ

കണ്ണൂര്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടും നിര്‍ദേശങ്ങള്‍ ലം​ഘിച്ച്‌ നിരത്തിലിറങ്ങുന്നവര്‍ ധാരാളമാണ്. ഇവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. അതിനിടെ കണ്ണൂരില്‍ മുട്ട വാങ്ങാനും പാല് വാങ്ങാനും അഞ്ചും പത്തും കിലോമീറ്റര്‍ പോകുന്നവരെ കണ്ട് അരിശം പൂണ്ട് കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര. ചൊവ്വാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധനക്കിറങ്ങിയപ്പോഴാണ് കാറിലും ബൈക്കിലും കറങ്ങുന്ന വിരുതന്മാരെ എസ്പി കൈയോടെ പിടികൂടിയത്.

എന്തിനാണ് പുറത്തിറങ്ങിയതെന്ന് ഇവരോട് ചോദിച്ചപ്പോഴാണ് അരി വാങ്ങാന്‍, മുട്ടയും പാലും വാങ്ങാന്‍ തുടങ്ങിയ മറുപടി കിട്ടിയത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് മിക്കവരുടെയും വീട് കിലോമീറ്ററുകള്‍ അകലെയാണെന്ന് മനസ്സിലായതെന്ന് എസ്പി പറയുന്നു. കോവിഡ് വ്യാപിക്കുന്നത് തടയാന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇങ്ങനെ നിസ്സാര കാരണം പറഞ്ഞ് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് ഇതു സംബന്ധിച്ച്‌ അദ്ദേഹം പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കി.

എല്ലാവര്‍ക്കും പുറത്തിറങ്ങാന്‍ കാരണം കാണുമെങ്കിലും അതൊക്കെ ഒഴിവാക്കണം. വീട്ടു നിരീക്ഷണം നിര്‍ദേശിക്കപ്പെട്ടവര്‍ നിയന്ത്രണം ലംഘിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരക്കാരെ പിടികൂടി ഗവ. ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കുമെന്നും എസ്.പി അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top