×

ടിക്ക് ടോക്കിലൂടെ സൗഹൃദത്തിലായി പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി പൊലീസ്

കണ്ണൂര്‍: ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മൂര്യാട് സ്വദേശി പ്രമില്‍ലാല്‍ എന്ന യുവാവാണ് പിടിയിലായത്. ഒളിവില്‍ കഴിയുകയായിരുന്നു പ്രതിയെ സാഹസികമായി അന്വേഷണസംഘം കീഴ്പ്പെടുത്തുകയായിരുന്നു. കേസില്‍ നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സമൂഹമാധ്യമങ്ങളായ ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയിലൂടെയാണ് പെണ്‍കുട്ടിയുമായി പ്രമില്‍ലാല്‍ സൗഹൃദത്തിലായത്. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും മറ്റും പല കേന്ദ്രങ്ങളിലെത്തിച്ചും പീഡിപ്പിച്ചു. പതിനാറുകാരിയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രമില്‍ലാല്‍ ഒളിവില്‍ പോയി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട മറ്റു നാലുപേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും പ്രമില്‍ലാല്‍ കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതി നാട്ടിലെത്തുന്നത് സംബന്ധിച്ച്‌ തലശേരി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. തുടര്‍ന്ന് എറണാകുളത്ത് നിന്ന് വീട്ടില്‍ എത്തിയ പ്രമില്‍ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ കണ്ടതും രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് അന്വേഷണസംഘം കീഴ്പ്പെടുത്തിയത്.

പ്രതി മുമ്ബും പോക്സോ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രമില്‍ലാലിനെ റിമാന്‍ഡ് ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top