×

യാഗശാലയായി അനന്തപുരി വിദേശികള്‍ പൊങ്കാലയിട്ടത് ഹോട്ടല്‍ മുറ്റത്ത് – 22 ലക്ഷം പേരെത്തിയതായി കണക്കുകള്‍

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ യാഗശാലയാക്കി ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പകര്‍ന്നെടുത്ത അഗ്നി, പണ്ടാര അടുപ്പിലേക്ക് മേല്‍ശാന്തി പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.

വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങിത്തുടങ്ങിയതോടെ ഭക്തര്‍ പൊങ്കാലയിട്ടുതുടങ്ങി. നഗരത്തിലെ 32 വാര്‍ഡുകളിലുള്‍പ്പെടുന്ന 10 കിലോമീറ്റര്‍ പ്രദേശത്തെ വീടുകളിലും തെരുവിലും ഭക്തര്‍ പൊങ്കാലയിടുന്നുണ്ട്. ഏകദേശം 40 ലക്ഷം ആളുകള്‍ പൊങ്കാലയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് നിഗമനം.

കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കടുത്ത മുന്‍കരുതല്‍ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പനി, ചുമ, ജലദോഷം, തലവേദന തുടങ്ങി രോഗലക്ഷണങ്ങളുള്ള ആരുംതന്നെ പൊങ്കാലയിടാന്‍ എത്തരുത് എന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തിയവരും പൊങ്കാലയ്ക്ക് എത്തരുത് എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വിദേശികള്‍ക്ക് ഹോട്ടലുകളില്‍ പൊങ്കാലയിടാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ പൊങ്കാലയ്ക്ക് എത്തിയ വിദേശികളെ തിരിച്ചയച്ചു.

കോവളത്തെ റിസോര്‍ട്ടില്‍ നിന്നാണ് സംഘം എത്തിയത്. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്ന ഹോട്ടലുകള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top