×

എട്ട് റൗണ്ട് ദില്ലി പോലീസിന് നേരെ വെടി ഉതിര്‍ത്ത പ്രതി മുഹമ്മദ് ഷാരൂഖ് ഉത്തര്‍പ്രദേശില്‍ നിന്നും പിടൂകൂടി

ബറേലി: ഡല്‍ഹി കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ മുഹമ്മദ് ഷാരൂഖ് പിടിയിലായി. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥനെ തോക്ക് ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തുകയും എട്ട് റൗണ്ട് വെടിയുതിര്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു.

ഫെബ്രുവരി 24 നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ജാഫറാബാദില്‍ വെച്ചാണ് മുഹമ്മദ് ഷാരൂഖ് പോലീസിനും പൗരത്വ നിയമ ഭേദഗതി അനുകൂലികള്‍ക്കും നേരെ നിറയൊഴിച്ചത്. കലാപത്തിനിടെ ഇയാള്‍ പോലിസിനെതിരെ തോക്കു ചൂണ്ടുന്നതും വെടിയുതിര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദീപക് ദഹിയ എന്ന പോലീസുകാരന്‍ ഷാരൂഖിനെ നിരായുധനായി തടയുന്നതും ഈ വീഡിയോ ദൃശ്യങ്ങളിലുണ്ട്.

അതേസമയം ഡല്‍ഹി കലാപത്തില്‍ 46 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇരുന്നൂറിലധികെ പേര്‍ക്കാണ് കലാപത്തില്‍ പരിക്കേറ്റത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top