×

അഞ്ച് രൂപയുടെ മാസ്‌കിന് 25 രൂപ – കൊള്ളയ്‌ക്കെതിരെ ആശുപത്രി ഉടമയ്ക്ക് പണി കൊടുത്ത് ഡിവൈഎഫ്‌ഐ നേതാവ് ശ്രീജിത്ത്

തൃശ്ശൂര്‍: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് മാസ്‌കുകളുടെ വില കുത്തനെ കുതിച്ചുയര്‍ന്നു. നേരത്തേ എട്ട് രൂപ മുതല്‍ പത്തുവരെ രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്‌കിന് ഇപ്പോള്‍ 35മുതല്‍ 50 വരെ രൂപയാണ് വില. ഇപ്പോഴിതാ കൊവിഡ് 19 വൈറസിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി പൊരുതുമ്ബോള്‍ കൊള്ള ലാഭത്തിനായി മാസ്‌കിന്റെ വില കുത്തനെ കൂട്ടി പകല്‍ക്കൊള്ള നടത്തിയിരിക്കുകയാണ് തൃശ്ശൂര്‍ പേരമംഗലം സ്ഥിതി ചെയ്യുന്ന നൈല്‍ ഹോസ്പിറ്റല്‍.

പരമാവധി അഞ്ച് രൂപ ഈടാക്കാവുന്ന നോര്‍മല്‍ സിംഗിള്‍ ലയര്‍ മാസ്‌കിന് ഇവര്‍ ഈടാക്കുന്നത് 25 രൂപയാണ്. ഈ കരിഞ്ച ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ചോദ്യം ചെയ്ത യുവാവിനോട് വളരെ മോശമായാണ് ആശുപത്രി ജീവനക്കാര്‍ പെരുമാറിയത്. ഇതേ തുടര്‍ന്ന് ഡിവൈഎഫ്‌ഐ കൈപ്പറമ്ബ് മേഖല കമ്മിറ്റി സെക്രട്ടറി എംസ് ശ്രീജിത്ത് മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കുകയായിരുന്നു.

പരാതി എത്തേണ്ടിടത്ത് എത്തിയപ്പോള്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ആശുപത്രി അധികൃതര്‍. ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം പേരമംഗലം പോലീസ് സ്‌റ്റേഷനിലെത്തിയാണ് മാപ്പ് പറഞ്ഞത്. മാപ്പ് പറഞ്ഞതിന് പുറമെ ഇനി മുതല്‍ അഞ്ച് രൂപയ്ക്ക് തന്നെ മാസ്‌ക് വില്‍ക്കാമെന്നും അവര്‍ സമ്മതിക്കുകയും ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top