×

കൊറോണ വൈറസ് അവബോധമുണ്ടാക്കാന്‍ ഭഗവാന് മാസ്‌ക് ഇട്ട് ക്ഷേത്രം പൂജാരി

വരാണസി: ലോകത്താകമാനം കൊറോണ വൈറസ് പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. സ്വയം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കുമായി ആളുകളെല്ലാം മാസ് ധരിച്ചാണ് പുറത്തിറങ്ങുന്നത്. ഇതിനിടെ, വാരാണസിയില്‍ ഒരു ക്ഷേത്രത്തിലെ പൂജാരി ശിവവിഗ്രഹത്തിന് മാസ്‌ക് ധരിപ്പിച്ചുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പൂജാരി ഉള്‍പ്പെടെയുള്ള ക്ഷേത്ര ജീവനക്കാരും മാസ്‌ക് ധരിച്ചിട്ടുണ്ട്.

 

‘കൊറോണ വൈറസിനെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിനായി ഞങ്ങള്‍ ഭഗവാന്‍ വിശ്വനാഥന് ഒരു മാസ്‌ക് ഇട്ടുകൊടുത്തിരിക്കുകയാണ്. തണുപ്പുള്ളപ്പോള്‍ വിഗ്രഹങ്ങളില്‍ വസ്ത്രം ധരിപ്പിക്കുന്നതുപോലെയും ചൂടുള്ള സമയത്ത് എസികളോ ഫാനുകളോ ഇടുന്നതുപോലെയും ഭഗവാന്‍ വിശ്വനാഥനെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിപ്പിക്കുകയായിരുന്നു ഞങ്ങള്‍’ എന്നാണ് ക്ഷേത്രത്തിലെ പൂജാരിയായ കൃഷ്ണ ആനന്ദ് പാണ്ഡെ പറയുന്നത്.

വാരാണസിയിലെ പ്രഹ്ലാദേശ്വര്‍ ക്ഷേത്രത്തിലെ ശിവവിഗ്രഹത്തിനാണ് മാസ്‌ക് ധരിപ്പിച്ചിരിക്കുന്നത്. ഇതുമാത്രമല്ല ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരോട് ഒരു കാരണവശാലും വിഗ്രഹത്തില്‍ തൊടാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും പൂജാരി നല്‍കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top