×

നാടക കമ്ബനിക്കെതിരെ ചുമത്തിയ പിഴത്തുക ബിഡിജെഎസ് നല്‍കും; തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി: ആലുവ അശ്വതി നാടക തിയേറ്റേഴ്‌സിനെതിരായ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് പോകുകയാണെങ്കില്‍ നാടക കമ്ബനിയില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ച പിഴത്തുക ബിഡിജെഎസ് സംസ്ഥാന നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് തുഷാാര്‍ വെള്ളാപ്പള്ളി. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തനിക്ക് ഈ നാടക കമ്ബനിയെ അറിയില്ലെങ്കിലും നാടകം എന്ന കലയെയും കലാകാരന്മാരെയും കുറിച്ചറിയാം. പണ്ട് നാട്ടിന്‍പുറങ്ങളില്‍ നാടകങ്ങളിലൂടെ ആശയ പ്രചാരണം നടത്തി അധികാരത്തില്‍ വന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അറിയാം. അത്തരത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുമ്ബോള്‍, അസംഘടിതരായ കലാകാരന്മാരുടെ വീടുകളില്‍ പട്ടിണി മാറ്റേണ്ട 24000 രൂപ ഉദ്യോഗസ്ഥര്‍ പിഴയായി അപഹരിച്ചത് ഗൗരവമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു.

വണ്ടിയില്‍ ഒരു ബോര്‍ഡ് പ്രദര്‍ശിപ്പിച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ഈ പരാക്രമം ഒട്ടുമിക്ക വകുപ്പിലും കാണുന്നുണ്ട്. ഉദ്യോഗസ്ഥ ഭരണം സംസ്ഥാനത്ത് അവസാനിപ്പിക്കണം. ഇതേ സമയം തന്നെയാണ് ഒരു കൂട്ടം ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് ഒരു സാധാരണക്കാരന്റെ ജീവന്‍ അപഹരിച്ചതെന്നതും കാണേണ്ടതുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ഇതുപോലുള്ള ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അടിയന്തരമായി ഇടപെടണമെന്നും തുഷാര്‍ ആവശ്യപ്പെട്ടു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ആലുവ അശ്വതി നാടക തിയ്യറ്റേഴ്സിനെ എനിക്കറിയില്ല.
പക്ഷെ നാടകം എന്ന കലയെയും കലാകാന്മാരെ കുറിച്ചും അറിയാം.
പണ്ട് നാട്ടിന്‍ പ്രദേശങ്ങളില്‍ നാടകങ്ങളിലൂടെ ആശയപ്രചരണങ്ങള്‍ നടത്തി ഇന്ന് അധികാരത്തില്‍ വന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നന്നായി അറിയാം.
അത്തരത്തിലുള്ള ഒരു സര്‍ക്കാര്‍ ഭരിക്കുമ്ബോള്‍ ,
അസംഘടിതരായ ഒരു കൂട്ടം കലാകാരന്മാരുടെ വീടുകളില്‍ പട്ടിണി മാറ്റേണ്ട 24000 രൂപ ഉദ്യോഗസ്ഥര്‍ പിഴയായി അപഹരിച്ചത് ഗൗരവമായി കാണണം.
വണ്ടിയില്‍ ഒരു ബോര്‍ഡ് പ്രദര്‍ശിപ്പിച്ചതിന് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ഈ പരാക്രമം ഒട്ടുമിക്ക വകുപ്പിലും കാണുന്നുണ്ട്.
ഉദ്യോഗസ്ഥ ഭരണം ഉടന്‍ സംസ്ഥാനത്ത് അവസാനിപ്പിക്കണം.
നാട് ഏകാധിപത്യ രീതിയിലേക്ക് നീങ്ങും. ഇതേ സമയത്തു തന്നെയാണ് ഒരുകൂട്ടം ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് ഒരു സാധാരണക്കാരന്റെ ജീവന്‍ അപഹരിച്ചതെന്നതും ചേര്‍ത്തു വായിക്കുക. പ്രകോപനം സൃഷ്ടിച്ചത് പൊലീസോ കെ.എസ്.ആര്‍.ടി.സി യോ എന്ന തര്‍ക്കം ആ ജീവന്റെ ഉത്തരവാദിത്വം ആര്‍ക്ക് എന്നതിനുത്തരം തേടിയാണ്. നഷ്ടപ്പെടാനുള്ളത് ആ കുടുംബത്തിന് നഷ്ടമായി കഴിഞ്ഞു.
ഇനിയും സമയം വൈകിയിട്ടില്ല,
ഇതുപ്പോലുള്ള ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും മറ്റ് വകുപ്പ് മന്ത്രിമാരും അടിയന്തിരമായി ഇടപെടണം.

നാടക കമ്ബനിയ്ക്ക് അനുകൂലമായ ഒരു തിരുമാനം ഉദ്യോഗസ്ഥ ഭാഗത്ത് നിന്ന് ഉണ്ടായില്ലായെങ്കില്‍,
24000 രൂപ BDJS സംസ്ഥാന നേതൃത്വം വഹിക്കും…..

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top