×

സമ്മാനം കിട്ടിയത് 332 ലക്ഷം രൂപ -പണം നിര്‍ദ്ധനര്‍ക്ക് വിതരണം ചെയ്ത് വാവ സുരേഷ് മാതൃകയാവുന്നു

തിരുവനന്തപുരം : പലപ്പോഴായി തനിക്കു കിട്ടിയ പാരിതോഷിക തുകയില്‍ നിന്ന് ഒരു പൈസ പോലും സ്വന്തമായി എടുക്കാതെ നിര്ധനരായവര്‍ക്ക് നല്‍കി വാവ സുരേഷ് മാതൃകയാകുന്നു . ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലില്‍ നിന്നും പാരിതോഷികമായി ലഭിച്ച തുകയും നിര്‍ധനരായ വ്യക്തിക്കള്‍ക്ക് വീട് വയ്ക്കാന്‍ നല്‍കുമെന്ന് വാവ സുരേഷ് പറഞ്ഞു .

മികച്ച പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലയണ്‍സ് ക്ലബ് എക്സലന്‍സ് അവാര്‍ഡാണ് വാവ സുരേഷിന് ലഭിച്ചത്. ഉപലോകായുക്ത ജസ്റ്റിസ് കെ ബഷീറാണ് അവാര്‍ഡ് സമ്മാനിച്ചത്.
ഇതിനുമുന്‍പും പൊതുജന സേവനത്തിനിടെ ലഭിച്ചിട്ടുള്ള തുകയുപയോഗിച്ച്‌ നിരവധിപ്പേരെ വാവ സഹായിച്ചിട്ടുണ്ട്.

പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടികളെ വിവാഹാവിശ്യങ്ങള്‍ക്കും,​ നിര്‍ധനര്‍ക്ക് വീടുവച്ച്‌ നല്‍കാനുമൊക്കെയായി ഇതുവരെ മൂന്ന് കോടി 32 ലക്ഷം രൂപയാണ് വാവ സുരേഷ് ചിലവാക്കിയിട്ടുണ്ട്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top