×

കൊച്ചിയില്‍ പ്ലസ്ടുക്കാരിയെ കൊലപ്പെടുത്തിയത് നിരവധി തവണ പീഡനത്തിന് ശേഷം- കൂസലില്ലാതെ സഫര്‍

തൃശ്ശൂര്‍: എറണാകുളത്തെ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തും മുമ്ബ് പലദിവസങ്ങളില്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് സഫര്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് സഫറിനെതിരെയുള്ള കേസ്സല്‍ പോക്സോ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സെന്‍ട്രല്‍ സി ഐ എസ് വിജയശങ്കര്‍ അറിയിച്ചു.

റിമാന്റിലായിരുന്ന സഫറിനെ ഇന്നലെ കൊച്ചി സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായ മൊഴിയെടുക്കലും തെളിവെടുപ്പും നടത്തിവരികയാണ്. കേസ്സില്‍ പൊലീസ് 12 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നല്‍കിയിരുന്നത്. അപേക്ഷ ഇന്നലെ കോടതി പരിഗണനയ്ക്കെടുത്തപ്പോള്‍ പ്രതി സഫറിനുവേണ്ടി ഹാജരായ അഡ്വ.ബി എ ആളൂര്‍ ഇക്കാര്യത്തില്‍ ശക്തമായ എതിര്‍വാദമുഖങ്ങളുമായി രംഗത്തെത്തിയെങ്കിലും വിലപ്പോയില്ല. പ്രൊസ്‌ക്യൂഷന്റെ അപേക്ഷ പരിഗണിച്ച്‌ കോടതി ഇയാളെ 6 ദിവസത്തേയ്ക്ക് കസ്്റ്റഡിയില്‍ വിട്ട് ഉത്തരവിടുകയായിരുന്നു. ലൗ ജിഹാദ് കേരളത്തില്‍ സജീവമാണെന്ന് കഴിഞ്ഞ ദിവസം സിറോ മലബാര്‍ സഭ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കാന്‍ കാരണം സഫറിന്റെ അറസ്റ്റാണ്. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍ പൊലീസ് നടത്തുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top