×

” എന്റെ സന്ദര്‍ശനം.. താജ് ഹോട്ടലില്‍ മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം മാറ്റേണ്ടതില്ല . ” – വിദേശികളുടെ വിവാഹം താജില്‍ വച്ച് നടത്താന്‍ നടത്താന്‍ രാഷ്ട്രപതിയുടെ ഇടപെടല്‍

കൊച്ചി; വിവാഹം കേരളത്തില്‍ നടത്തുന്നതിനായി എട്ട് മാസം മുന്‍പാണ് അമേരിക്കന്‍ സ്വദേശികള്‍ തീരുമാനിക്കുന്നത്. ഇന്ന് കൊച്ചിയി താജ് വിവാന്തയില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇതിനായി കുടുംബാംഗങ്ങളെല്ലാം കൊച്ചിയിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായാണ് വിവാഹം പ്രതിസന്ധിയിലായത്. രാഷ്ട്രപതിയുടെ കേരള സന്ദര്‍ശത്തിന് മുന്നോടിയായി രണ്ട് മണിക്കൂര്‍ മുന്‍പേ നടത്താനായിരുന്നു സുരക്ഷാ സേനയുടെ നിര്‍ദേശം. മാസങ്ങളോളം ഈ വിവാഹദിവസത്തിനായി കാത്തിരുന്നവര്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി. അവസാനം രാഷ്ട്രപതി തന്നെ പ്രതിശ്രുത വരന്റേയും വധുവിന്റേയും രക്ഷക്കെത്തി.

ഇന്നു നടത്തേണ്ടിയിരുന്ന വിവാഹം സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് 48 മണിക്കൂര്‍ മുന്‍പ് നടത്താനാണ് നിര്‍ദേശം നല്‍കിയത്. ഇതോടെ വിവാഹം തന്നെ മാറ്റിവെക്കേണ്ടിവരുമോ എന്ന ആശങ്കയിലായിരുന്നു അമേരിക്കന്‍ കുടുബം. എന്നാല്‍ സംഭവം അറിഞ്ഞ് രാഷ്ട്രപതി തന്നെ ഇടപെട്ടതോടെ മുന്‍ നിശ്ചയിച്ച പ്രകാരം ഇന്നു തന്നെ വിവാഹം നടത്താന്‍ രാഷ്ട്രപതി നിര്‍ദേശിക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top