×

സ്ത്രീവിഷയത്തില്‍ കുപ്രസിദ്ധനായ കൊല്ലം സ്വദേശി പെന്തക്കോസ്ത് പാസ്റ്റര്‍ ഷമീര്‍ വീണ്ടും അറസ്റ്റിലായി.

കൊല്ലം: സ്ത്രീവിഷയത്തില്‍ കുപ്രസിദ്ധനായ പെന്തക്കോസ്ത് പാസ്റ്റര്‍ ഷമീര്‍ വീണ്ടും അറസ്റ്റിലായി. ഇത്തവണയും സ്ത്രീകളെ ലൈംഗിക താല്‍പ്പര്യത്തോടെ സമീപിച്ചതിന്റെ പേരിലാണ് പാസ്റ്റര്‍ കുടുങ്ങിയത്. വഴിയരികില്‍ കണ്ട് വനിതാ പൊലീസുകാരിയോടെ ആളറിയാതെ അടുത്തുകൂടി ഹോട്ടലില്‍ മുറിയെക്കാമെന്ന് പറഞ്ഞ് അടുത്തു കൂടിയതിന്റെ പേരിലാണ് ഷമീര്‍ പാസ്റ്ററുടെ കൈയില്‍ വിലങ്ങു വീണത്.

പൊലീസുകാരിയാണെന്ന് അറിയാതെ സമീപിച്ച അമളിയാണ് പാസ്റ്ററെ കുടുക്കിയത്. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: തിരുവനന്തപുരത്ത് സുവിശേഷ പ്രസംഗം കഴിഞ്ഞ കാറില്‍ മടങ്ങവേ കൊല്ലം സെന്റ് ജോസഫ് സ്‌കൂളിനു മുന്നില്‍ അര്‍ധരാത്രിയില്‍ രണ്ടു യുവതികള്‍ വഴിയരുകില്‍ നില്‍ക്കുന്നത് കണ്ടു. കാര്‍ പതുക്കെ നിര്‍ത്തിയ ശേഷം യുവതികളോട് കുശലാന്വേഷണം തുടങ്ങി. അല്‍പനേരം സംസാരിച്ച ശേഷം രാത്രിയില്‍ ഇവിടെ നില്‍ക്കേണ്ടെന്നും ഹോട്ടലില്‍ റൂം എടുക്കാമെന്നും കൂടെ പോരുന്നോ എന്നുമായി പാസ്റ്റുടെ ചോദ്യം.

എന്നാല്‍, തന്റെ ചോദ്യം രാത്രിയില്‍ പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിനോട് ആണെന്ന് പാസ്റ്റര്‍ ഷമീര്‍ അറിഞ്ഞില്ല. വയര്‍ലെസ് വഴി വനിത പൊലീസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം കൊടുത്തതോടെ കാറുമായി പാസ്റ്റര്‍ മുങ്ങാന്‍ ശ്രമിച്ചു. എന്നാല്‍, കാര്‍ നമ്ബര്‍ കുറിച്ചെടുത്തിരുന്ന പൊലീസ് പിന്നീട് ഷമീറിനെ കൈയോടെ പൊക്കി. പൊതുയിടത്ത് രാത്രിയിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായ സഞ്ചരിക്കാനുള്ള അവകാശം ഒരുക്കുന്നതിന്റെ ഭാഗമായി വനിത ഷാഡോ പൊലീസിന്റെ പട്രോളിങ് ശക്തമാക്കിയത് ഷമീര്‍ അറിഞ്ഞിരുന്നില്ല.

കൊല്ലം മുഖത്തല സ്വദേശിയാണ് ഷമീര്‍. മുസ്ലിം മതത്തില്‍ നിന്ന് പെന്തക്കോസ്തിലേക്ക് മാറിയ വ്യക്തി ആണ് ഷമീര്‍. കേരളമെമ്ബാടും സുവിശേഷം പറയലാണ് പ്രധാന ജോലി. ഷമീര്‍ അറസ്റ്റിലായതോടെ പാസ്റ്റര്‍മാരുടെ വന്‍ പട തന്നെ സ്റ്റേഷനിലെത്തി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, പൊലീസ് സ്റ്റേഷനിലേക്ക് വിദേശത്ത് നിന്നുള്‍പ്പെടെ ഫോണ്‍ കോളുകളുടെ പ്രവാഹമായിരുന്നു. ഒടുവില്‍ യുവതികളെ ശാരീരികമായി ഉപദ്രവിക്കാത്തതിനാല്‍ പൂവാല ശല്യം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ പാസ്റ്ററെ ഉച്ച തിരിഞ്ഞു വിട്ടയച്ചു.

മതപരിവര്‍ത്തനത്തിലൂടെ പെന്തക്കോസ്ത് വിഭാഗത്തിലെത്തിയ ആളാണ് ഷമീര്‍ പാസ്റ്റര്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top