×

അ​ച്ഛ​നോ​ ​അ​മ്മ​യോ​ ​പാ​ര്‍​ട്ടി​ ​നേ​തൃ​ത്വ​ത്തി​ലി​രു​ന്ന​തു​കൊ​ണ്ടോ​ ​അ​ല്ല​ ​ന​ദ്ദ​ ​പാ​ര്‍​ട്ടി​ ​അ​ദ്ധ്യ​ക്ഷ​ ​പ​ദ​വി​യി​ലെ​ത്തി​യ​ത്

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി കഴിഞ്ഞ ദിവസമാണ് ആഭ്യന്തരമന്ത്രി അമിത്​ ഷായുടെ വിശ്വസ്​തനും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന​ ജയപ്രകാശ്​ നദ്ദയെ തിരഞ്ഞെടുത്തത്. നദ്ദ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് ഏ​തെ​ങ്കി​ലും​ ​കു​ടും​ബ​ ​മ​ഹി​മ​യു​ടെ​യോ​ ​അ​ച്ഛ​നോ​ ​അ​മ്മ​യോ​ ​പാ​ര്‍​ട്ടി​ ​നേ​തൃ​ത്വ​ത്തി​ലി​രു​ന്ന​തു​കൊ​ണ്ടോ​ ​അല്ലെന്ന് ഡ​ല്‍​ഹി​ ​കേ​ന്ദ്രീ​ക​രി​ച്ച​ ​മാര്‍ക്കറ്റിംഗ് വി​ദഗ്ദ്ധനും രാ​ഷ്ട്രീ​യ​ ​നി​രീ​ക്ഷ​ക​നുമായ പി.കെ.ഡി നമ്ബ്യാര്‍ പറയുന്നു. കേരള കൗമുദി പത്രത്തിലെ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“രാ​ജ്യ​ത്ത് ​ജ​നാ​ധി​പ​ത്യം​ ​വേ​ണം​ ​എ​ന്ന് ​മു​റ​വി​ളി​യി​ടു​ന്ന​ ​പാ​ര്‍​ട്ടി​ക​ളൊ​ന്നും​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ബാ​ല​പാ​ഠ​ങ്ങ​ള്‍​ ​പോ​ലും​ ​ത​ങ്ങ​ളു​ടെ​ ​പാ​ര്‍​ട്ടി​ക​ളി​ല്‍​ ​ന​ട​പ്പാ​ക്കു​ന്നി​ല്ല​ ​എ​ന്ന​താ​ണ് ​ഇ​ന്ത്യ​ന്‍​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ഏ​റ്ര​വും​ ​വ​ലി​യ​ ​ബ​ല​ഹീ​ന​ത.​ ​ഇ​തു​ ​ത​ന്നെ​യാ​ണ് ​സ്ഥാ​നാ​ര്‍​ത്ഥി​ ​നി​ര്‍​ണ​യ​ത്തി​ലും​ ​ഉ​ണ്ടാ​കു​ന്ന​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ക്രി​യ​യെ​ ​ശു​ദ്ധീ​ക​രി​ക്കാ​ന്‍​ ​പാ​ര്‍​ട്ടി​ക​ളി​ലും​ ​അ​വി​ട​ത്തെ​ ​സ​മ്ബ്ര​ദാ​യ​ങ്ങ​ളി​ലും​ ​അ​ങ്ങേ​യ​റ്ര​ത്തെ ശു​ദ്ധീ​ക​ര​ണ​വും​ ​അ​ഴി​ച്ചു​പ​ണി​യും​ ​ആ​വ​ശ്യ​മാ​ണ്. ഈ​ ​സ​ന്ദ​ര്‍​ഭ​ത്തി​ലാ​ണ് ​ബി.​ജെ.​പി​യി​ലെ​ ​സം​ഘ​ട​നാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​മ​ഹ​നീ​യ​ത​ ​വെ​ളി​വാ​കു​ന്ന​ത്.​ ​ഏ​തെ​ങ്കി​ലും​ ​കു​ടും​ബ​ ​മ​ഹി​മ​യു​ടെ​യോ​ ​അ​ച്ഛ​നോ​ ​അ​മ്മ​യോ​ ​പാ​ര്‍​ട്ടി​ ​നേ​തൃ​ത്വ​ത്തി​ലി​രു​ന്ന​തു​കൊ​ണ്ടോ​ ​അ​ല്ല​ ​ന​ദ്ദ​ ​പാ​ര്‍​ട്ടി​ ​അ​ദ്ധ്യ​ക്ഷ​ ​പ​ദ​വി​യി​ലെ​ത്തി​യ​ത്.​ ​സ്ഥാ​ന​മൊ​ഴി​യു​ന്ന​ ​ബി.​ജെ.​പി​ ​പ്ര​സി​ഡ​ന്റ് ​അ​മി​ത് ​ഷാ​യും​ ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ ​ബി.​ജെ.​പി​യു​ടെ​ ​ബൂ​ത്ത് ​ഭാ​ര​വാ​ഹി​ ​എ​ന്ന​ ​ചു​മ​ത​ല​യി​ല്‍​ ​നി​ന്നാ​ണ് ​പാ​ര്‍​ട്ടി​പ്ര​വ​ര്‍​ത്ത​നം​ ​ആ​രം​ഭി​ച്ച​ത്.​ ​ഇ​വ​രൊ​ന്നും​ ​വെ​ള്ളി​ക്ക​ര​ണ്ടി​യു​മാ​യി​ ​ജ​നി​ച്ചു​ ​വീ​ണ​വ​രാ​യി​രു​ന്നി​ല്ല.”-അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.​പി​ ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​നാ​യി​ ​ജ​ഗ​ത് ​പ്ര​കാ​ശ് ​ന​ദ്ദ​യെ​ ​തി​ര​‌​ഞ്ഞെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.​ ​പാ​ര്‍​ട്ടി​ ​അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്ന​ ​അ​മി​ത് ​ഷാ​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യ​തി​നെ​ ​തു​ട​ര്‍​ന്ന് ​കു​റ​ച്ചു​കാ​ലം​ ​വ​ര്‍​ക്കിംഗ് പ്ര​സി​ഡ​ന്റാ​യ​ ​ന​ദ്ദ​ ​ഇ​പ്പോ​ള്‍​ ​പ്ര​സി​ഡ​ന്റാ​യി​ ​തി​ര​‌​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ​ഒ​രു​ ​സ്വാ​ഭാ​വി​ക​ ​പ്ര​ക്രി​യ​യാ​യി​ ​മാ​ത്ര​മേ​ ​പ​ല​രും​ ​കാ​ണു​ക​യു​ള്ളു.​ ​ഒ​രു​ ​പാ​ര്‍​ട്ടി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​നെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ക​ ​എ​ന്ന​ത് ​ആ​ ​പാ​ര്‍​ട്ടി​യു​ടെ​ ​ആ​ഭ്യ​ന്ത​ര​ ​കാ​ര്യ​വു​മാ​ണ്.

എ​ന്നാ​ല്‍​ ​ഇ​ന്ന​ത്തെ​ ​രാ​ഷ്ട്രീ​യ​ ​കാ​ലാ​വ​സ്ഥ​യി​ല്‍​ ​ഇ​തി​ന് ​ഒ​രു​ ​പ്ര​ത്യേ​ക​ത​ ​ഉ​ണ്ട്.​ ​ബി.​ജെ.​പി​ ​കേ​ന്ദ്രം​ ​ഭ​രി​ക്കു​ന്ന​ ​പാ​ര്‍​ട്ടി​യാ​ണ്.​ ​അ​വ​രു​ടെ​ ​അ​വ​കാ​ശ​ ​വാ​ദം​ ​ശ​രി​യാ​ണെ​ങ്കി​ല്‍​ ​പ​ത്ത് ​കോ​ടി​യി​ല​ധി​കം​ ​അം​ഗ​ങ്ങ​ളു​ള്ള​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്ര​വും​വ​ലി​യ​ ​പാ​ര്‍​ട്ടി​യാ​ണ​ത്.​ ​മ​റു​ഭാ​ഗ​ത്ത് ​പ്ര​ധാ​ന​ ​പ്ര​തി​പ​ക്ഷ​മാ​യ​ ​കോ​ണ്‍​ഗ്ര​സ് ​ഉ​ണ്ട്.​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ്ബാ​ദ​നം​ ​മു​ത​ല്‍​ 1977​ ​വ​രെ​ ​തു​ട​ര്‍​ച്ച​യാ​യും​ ​പി​ന്നീ​ട് 1980​ന് ​ശേ​ഷ​വും​ ​ഇ​ന്ത്യ​യി​ല്‍​ ​അ​ധി​കാ​ര​ത്തി​ലി​രു​ന്ന​ ​പാ​ര്‍​ട്ടി.​ ​വി.​പി​ ​സിം​ഗ്,​ ​ഐ.​കെ.​ ​ഗു​ജ​റാ​ള്‍,​ ​ച​ന്ദ്ര​ശേ​ഖ​ര്‍,​ ​ദേ​വ​ഗൗ​ഡ​ ​എ​ന്നി​വ​രു​ടെ​ ​താ​ര​ത​മ്യേ​ന​ ​ചെ​റി​യ​ ​കാ​ലാ​വ​ധി​യും​ ​എ.​ബി.​വാ​ജ്പേ​യി​യു​ടെ​ ​ആ​റു​വ​ര്‍​ഷ​വും​ ​ഒ​ഴി​വാ​ക്കി​ ​നി​റു​ത്തി​യാ​ല്‍​ ​കോ​ണ്‍​ഗ്ര​സാ​ണ് ​ഇ​ന്ത്യ​ ​ഭ​രി​ച്ച​ത്.​ 2004​ ​മു​ത​ല്‍​ 10​ ​വ​ര്‍​ഷം​ ​കോ​ണ്‍​ഗ്ര​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സ​ഖ്യ​മാ​ണ് ​ഇ​ന്ത്യ​ ​ഭ​രി​ച്ചി​രു​ന്ന​ത്.​ ​

എ​ന്നാ​ല്‍​ ​കോ​ണ്‍​ഗ്ര​സി​ന് ​ഒ​ര​ദ്ധ്യ​ക്ഷ​നി​ല്ല.​ ​കോ​ണ്‍​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​യാ​യി​രു​ന്ന​ ​സോ​ണി​യാ​ഗാ​ന്ധി​ ​പ​ദ​വി​ ​ഒ​ഴി​യു​മ്ബോ​ള്‍​ ​മ​ക​ന്‍​ ​രാ​ഹു​ലി​നാ​ണ് ​അ​ധി​കാ​രം​ ​കൈ​മാ​റി​യ​ത്.​ 2019​ലെ​ ​പാ​ര്‍​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​ദ​യ​നീ​യ​ ​പ​രാ​ജ​യ​ത്തി​ന് ​ശേ​ഷം​ ​രാ​ഹു​ല്‍​ ​കോ​ണ്‍​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ ​പ​ദ​വി​ ​രാ​ജി​വ​ച്ചി​രു​ന്നു​. ​പ​ല​ ​കു​റി​ ​അ​നു​യാ​യി​ക​ള്‍​ ​പ​ദ​വി​ ​ഏ​റ്രെ​ടു​ക്കാ​ന്‍​ ​നി​ര്‍​ബ​ന്ധി​ച്ചെ​ങ്കി​ലും​ ​അ​ദ്ദേ​ഹം​ ​ത​യ്യാ​റാ​യി​ട്ടി​ല്ല.​ ​സോ​ണി​യാ​ഗാ​ന്ധി​യാ​ണ് ​ഇ​പ്പോ​ഴും​ ​കോ​ണ്‍​ഗ്ര​സി​ന്റെ​ ​താ​ത്കാ​ലി​ക​ ​അ​ദ്ധ്യ​ക്ഷ.​ ​ഇ​ത്ര​യൊ​ക്കെ​ ​പ​റ​ഞ്ഞ​ത് ​ജ​നാ​ധി​പ​ത്യ​പ​ര​മാ​യ​ ​രീ​തി​യി​ല്‍​ ​പാ​ര്‍​ട്ടി​ ​നേ​തൃ​ത്വ​ത്തെ​ ​തി​ര​‌​‌​ഞ്ഞെ​ടു​ക്ക​ലും​ ​ഉ​ള്‍​പാ​ര്‍​ട്ടി​ ​ജ​നാ​ധി​പ​ത്യ​ ​പ്ര​കി​യ​ ​നി​ല​നി​റു​ത്തു​ന്ന​തും​ ​കോ​ണ്‍​ഗ്ര​സി​ല്‍​ ​അ​ന്യ​മാ​യി​രി​ക്കു​ന്നു​ ​എ​ന്ന​താ​ണ്.​ ​മ​റ്ര് ​പ്ര​ധാ​ന​ ​രാ​ഷ്ട്രീ​യ​ ​പാ​ര്‍​ട്ടി​ക​ളും​ ​ഈ​ ​പ്ര​ക്രി​യ​ ​അ​നു​വ​ര്‍​ത്തി​ക്കു​ന്നി​ല്ല.​

കു​റ​ച്ചു​ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ ​സ​ജീ​വ​മാ​യി​ ​പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ള്ളു​വെ​ങ്കി​ലും​ ​സി.​പി.​എ​മ്മി​ല്‍​ ​കൃ​ത്യ​മാ​യ​ ​ഇ​ട​വേ​ള​ക​ളി​ല്‍​ ​പാ​ര്‍​ട്ടി​ ​സം​ഘ​ട​നാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ന്നു​ണ്ട്.​ ​കേ​ന്ദ്രീ​കൃ​ത​ജ​നാ​ധി​പ​ത്യം​ ​എ​ന്ന​ ​ന്യൂ​ന​ത​ ​അ​തി​നു​ണ്ടെ​ങ്കി​ലും.​ ​ഇ​ന്ത്യയി​ലെ​ ​മറ്റു ​പ്ര​തി​പ​ക്ഷ​ ​പാ​ര്‍​ട്ടി​ക​ളാ​ക​ട്ടെ​ ​ചി​ല​ ​ജാ​തി​ ​ശ​ക്തി​ക​ളു​ടെ​യും​ ​വ്യ​ക്താ​ധി​ഷ്ഠി​ത​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും​ ​പ്രാ​ദേ​ശി​ക​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും​ ​വ​ക്താ​ക്ക​ളു​മാ​ണ്.​ ​നേ​താ​ക്ക​ളു​ടെ​ ​തീ​രു​മാ​ന​മാ​ണ് ​അ​വ​ര്‍​ക്ക് ​അ​വ​സാ​ന​ ​വാ​ക്ക് .​ ​അ​വി​ടെ​ ​ജ​നാ​ധി​പ​ത്യ​വും​ ​തി​ര​ഞ്ഞെ​ടു​പ്പു​മി​ല്ല.​ ​മ​ക്ക​ള്‍​ ​രാ​ഷ്ട്രീ​യ​മാ​ണ് ​അ​വ​രു​ടെ​ ​മു​ഖ​മു​ദ്ര.​ ​ഇ​തി​ല്‍​ ​നി​ന്ന് ​പ്ര​തി​പ​ക്ഷ​ത്തെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​പാ​ര്‍​ട്ടി​യും​ ​മു​ക്ത​ര​ല്ല​ ​എ​ന്നു​വേ​ണം​ ​പ​റ​യാ​ന്‍.

രാ​ജ്യ​ത്ത് ​ജ​നാ​ധി​പ​ത്യം​ ​വേ​ണം​ ​എ​ന്ന് ​മു​റ​വി​ളി​യി​ടു​ന്ന​ ​പാ​ര്‍​ട്ടി​ക​ളൊ​ന്നും​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ബാ​ല​പാ​ഠ​ങ്ങ​ള്‍​ ​പോ​ലും​ ​ത​ങ്ങ​ളു​ടെ​ ​പാ​ര്‍​ട്ടി​ക​ളി​ല്‍​ ​ന​ട​പ്പാ​ക്കു​ന്നി​ല്ല​ ​എ​ന്ന​താ​ണ് ​ഇ​ന്ത്യ​ന്‍​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ഏ​റ്ര​വും​ ​വ​ലി​യ​ ​ബ​ല​ഹീ​ന​ത

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top