×

മഹേഷിന് അധ്യാപകരുടേയും സഹപാഠികളുടേയും സ്‌നേഹാശ്രുപൂജ

 

തൊടുപുഴ : അകാലത്തില്‍ നിര്യാതനായ പ്രിയ സഹപാഠി കുമാരമംഗലം തോട്ടുപുറത്ത് വീട്ടില്‍ മഹേഷ് മായാ സുനിലിന് അധ്യാപകരും സഹപാഠികളും യാത്രമൊഴി ചൊല്ലി.

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മഹേഷ് എല്ലാ വിഷയത്തിലും എ വണ്‍ ലഭിച്ചിരുന്നു. ചിത്രരചനാരംഗത്തും പ്രാഗത്ഭ്യം തെളിയിച്ചിരുന്ന മഹേഷ് അധ്യാപകരുടേയും സഹപാഠികളുടേയും കണ്ണിലുണ്ണിയായിരുന്നുവെന്ന് ക്ലാസ് ടീച്ചര്‍ അനുസ്മരിച്ചു.

രാവിലെ 10.30 ന് തൊടുപുഴ – കോ ഓപ്പറേറ്റീവ് പബ്ലിക് സ്‌ക്ൂളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ വിതുമ്പലോടെയാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും സഹപാഠിയെ കാണാനെത്തിയത്. സ്‌കൂള്‍ മാനേജര്‍ സ്റ്റീഫന്‍ പച്ചിക്കര, പിടിഎ പ്രസിഡന്റ ബ്ലെയിസ് വാഴയില്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
തുടര്‍ന്ന് വീട്ടിലെത്തിച്ച മൃതദേഹം ഒരു മണിയോടെ സംസ്‌കരിച്ചു.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top