×

കൂടത്തായി സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ; നടി മുക്ത ആണ് കേസിലെ മുഖ്യപ്രതി ജോളിയെ അവതരിപ്പിക്കുന്നത്.

കൊച്ചി: ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കൂടത്തായി സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ. രണ്ടാഴ്ചത്തേക്ക് ആണ് സീരിയല്‍ സ്റ്റേ ചെയ്തിരിക്കുന്നത്.

കേസിലെ സാക്ഷിയായ മുഹമ്മദ് നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ. മൂന്ന് കേസുകളില്‍ കൂടി അന്വേഷണം നടക്കാനുള്ളത് കൊണ്ട് സീരിയല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന വാദം അംഗീകരിച്ചാണ് സ്റ്റേ.

കോഴിക്കോട് കൂടത്തായിയില്‍ നടന്ന കൊലപാതകപരമ്ബരയെ ആസ്പദമാക്കി സംവിധായകന്‍ ഗിരീഷ് കോന്നി ഒരുക്കുന്ന കൂടത്തായി സീരിയലില്‍ നടി മുക്ത ആണ് കേസിലെ മുഖ്യപ്രതി ജോളിയെ അവതരിപ്പിക്കുന്നത്. സീരിയലില്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്നും കേസിലെ സാക്ഷികളെയും പൊതുജനങ്ങളെയും ഇത് ആശയക്കുഴപ്പത്തില്‍ ആക്കുമെന്നു ഹര്‍ജിയില്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top