×

മനുഷ്യ മഹാ ശൃംഖലയില്‍ യുഡിഎഫ് അണികള്‍ പങ്കെടുത്തത് ​ഗൗരവത്തോടെ പരിശോധിക്കണം: കെ മുരളീധരന്‍

കോ​ഴി​ക്കോ​ട് : പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഇ​ട​തു​മു​ന്ന​ണി സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ല്‍ യു​ഡി​എ​ഫ് അ​ണി​ക​ള്‍ പ​ങ്കെ​ടു​ത്ത​ത് ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവും എംപിയുമായ കെ മു​ര​ളീ​ധ​ര​ന്‍. നേ​താ​ക്ക​ള്‍ ഇ​ക്കാ​ര്യം ഗൗ​ര​വ​ത്തോ​ടെ കാ​ണു​ക​യും പ​രി​ശോ​ധി​ക്കു​ക​യും വേ​ണം-​മു​ര​ളീ​ധ​ര​ന്‍ പറഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി താന്‍ ഇക്കാര്യം സം​സാ​രി​ച്ചതായി മുരളീധരന്‍ പറഞ്ഞു. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ യു​ഡി​എ​ഫ് സ​മ​രം ശ​ക്ത​മാ​ക്ക​ണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

ഇ​ന്ന​ത്തെ കെ​പി​സി​സി യോ​ഗ​ത്തി​ലേ​ക്ക് തന്നെ ക്ഷ​ണി​ച്ചി​ട്ടി​ല്ല. മു​ന്‍ പ്ര​സി​ഡ​ന്‍റി​നെ വി​ളി​ക്ക​ണോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് കെ​പി​സി​സി പ്ര​സി​ഡ​ന്‍ണ്. അദ്ദേഹത്തിന്റെ വിവേചന അധികാരത്തില്‍ താന്‍ ഇടപെടുന്നില്ല. പുതിയ ഭാരവാഹികളെ ചുമതലയേല്‍പ്പിക്കിനാണ് ഇന്നത്തെ യോ​ഗം വിളിച്ചിരിക്കുന്നത് എന്നാണ് മനസിലാക്കുന്നതെന്ന് മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.<

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top