×

എതിര്‍പ്പുണ്ടെങ്കിലും പ്രസംഗം മുഴുവന്‍ വായിച്ചത് മുഖ്യമന്ത്രിയുടെ അപേക്ഷ പരിഗണിച്ച് ; പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തേക്കാള്‍ വലുത് താന്‍ കണ്ടിട്ടുണ്ട് -ഗവര്‍ണ്ണര്‍

തിരുവനന്തപുരം: നയപ്രഖ്യാപനത്തിന് നിയമസഭയിലെത്തിയ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞു. സഭയ്ക്കുള്ളില്‍ എത്തിയ ഗവര്‍ണ്ണറെ വഴിയില്‍ നിരന്ന് നിന്ന് തടയുകയാണ് പ്രതിപക്ഷം ചെയ്തത്. ഇതുവരെ നിയമസഭ സാക്ഷ്യം വഹിക്കാത്ത സംഭവങ്ങാണ് നടന്നത്. അങ്ങനെ 71-ാം നയപ്രഖ്യാപനം പ്രതിസന്ധിയിലാകുമോ എന്ന് പോലും സംശയം ഉയര്‍ന്നു. ഇതിനിടെ സ്പീക്കറുടെ പോഡിയത്തില്‍ ഗവര്‍ണ്ണറെ വാച്ച്‌ ആന്‍ വാര്‍ഡിന്റെ സഹായത്താല്‍ എത്തിച്ചു. അങ്ങനെ ഗവര്‍ണ്ണര്‍ നയപ്രഖ്യാപനം തുടങ്ങി. മലയാളത്തിലായിരുന്നു വായന. ഇതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചു. ഇതിനിടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയിലെത്തിയത് കൃത്യസമയത്താണ്. വാച്ച്‌ ആന്‍ഡ് വാര്‍ഡ് ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്‍കി. അതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണ്ണറെ സ്വീകരിച്ചു. സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മന്ത്രി ബാലനും ഗവര്‍ണ്ണറെ നിയമസഭയിലേക്ക് ആനയിച്ചു. സൗഹൃദപരമായിരുന്നു ഗവര്‍ണ്ണര്‍ക്ക് നല്‍കിയ സ്വീകരണം. ഗവര്‍ണ്ണര്‍ നടുത്തളത്തില്‍ എത്തുന്നതിന് മുമ്ബ് തന്നെ പ്രതിപക്ഷം നടുത്തളത്തില്‍ എത്തി. ഗവര്‍ണ്ണറെ തിരിച്ചു വിളിക്കുകയെന്ന പ്ലക്കാര്‍ഡും മുദ്രാവാക്യവും അവര്‍ ഉയര്‍ത്തി. നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്താന്‍ നേരത്തെ തന്നെ യുഡിഎഫ് നിയമസഭാ കക്ഷി നേതൃയോഗം തീരുമാനിച്ചിരുന്നു. അതാണ് നടപ്പാക്കിയത്. സഭയില്‍ നയപ്രഖ്യാപനം നടത്തേണ്ടത് ഭരണഘടനാ ബാധ്യതയായിരുന്നു.

അതുകൊണ്ട് തന്നെ വാച്ച്‌ ആന്‍ഡ് വാര്‍ഡ് രംഗത്ത് എത്തി. അവര്‍ പ്രതിപക്ഷത്തെ വഴിയില്‍ നിന്ന് മാറ്റി. അതിന് ശേഷം പതിയെ സപീക്കര്‍ പോഡിയത്തിലേക്ക്. ദേശീയ ഗാനം വായിക്കുമ്ബോള്‍ സഭയില്‍ എല്ലാവരും നിശബ്ദരായി. അതിന് ശേഷം വീണ്ടും പ്രതിപക്ഷം ബഹളം തുടങ്ങി. നടുത്തളത്തിലേക്ക് അവര്‍ ഇറങ്ങി. ഇതിനിടെ ആരേയും കൂസാക്കാതെ ഗവര്‍ണ്ണര്‍ മലയാളത്തില്‍ നയപ്രഖ്യാപനത്തിന്റെ ആമുഖം വായിച്ചു. ഇംഗ്ലീഷിലേക്ക് പ്രസംഗം കൊണ്ടു പോയി. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച്‌ പുറത്തെത്തി. സഭയില്‍ പ്രശ്‌നമൊന്നുമില്ലാതെ നയപ്രഖ്യാപനം നടന്നു. ഇതോടെ നയപ്രഖ്യാപനം സംഘര്‍ഷത്തില്‍ അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക ഒഴിഞ്ഞു സര്‍ക്കാരിന് ആശ്വാസവുമായി. പൗരത്വ ഭേദഗതിയില്‍ സര്‍ക്കാര്‍ എഴുതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ ഭാഗങ്ങള്‍ ഒഴിവാക്കിയുമില്ല. തന്റെ എതിര്‍പ്പ് അറിയിച്ചു കൊണ്ട് തന്നെ ഗവര്‍ണ്ണര്‍ എല്ലാം വായിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top