×

പ്രമേയം പോലെ ഇതും നിയമസഭ കൂടി പാസാക്കിയാല്‍ പോരേയെന്ന് ഗവര്‍ണര്‍ – ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ച്‌ ഗവര്‍ണര്‍

കൊല്ലം: തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രി എ.സി മൊയ്തീനെ ഗവര്‍ണര്‍ നേരിട്ട് വിസമ്മതം അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിലെ അനിഷ്ടവും ഗവര്‍ണര്‍ സൂചിപ്പിച്ചു. പ്രമേയംപോലെ ഇതും നിയമസഭ കൂടി പാസാക്കിയാല്‍ പോരേയെന്ന് ഗവര്‍ണര്‍ ആരാഞ്ഞു.

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. അതിനിടെ, ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍ പ്രതികരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top