×

അമിത് ഷായുടെ കേരള സന്ദർശനം കരിദിനമായി ആചരിക്കും – ഫോർവേഡ് ബ്ലോക്ക്.

കേരളത്തിലെ മതേതരത്തെയും ജനാധിപത്യത്തെയും സ്നേഹിക്കുന്ന പൊതു സമൂഹം പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കാൻ കേരളത്തിലെത്തുന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശന ദിവസമായ ജനുവരി 15 കരിദിനമായി ആചരിക്കണമെന്ന് ഫോർവേഡ് സംസ്ഥാന സെക്രട്ടറി കൈപ്പുഴ വി.റാം മോഹൻ.

പാർലമെൻറിലെ ഇരുസഭയിൽ നടന്ന ചർച്ചയിൽ പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ ആശങ്കകൾക്ക് ചെവികൊടുക്കാതെ ഏകപക്ഷീയമായി ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളെ തകർത്ത് ജനാധിപത്യത്തിനും മതേതരത്വത്തിനും സമത്വത്തിനും വിള്ളൽ വീഴ്ത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമാധാനപരമായ ഈ പ്രതിഷേധമായി കേരളത്തിലെ ജനങ്ങൾ ഇതിനെ ഒറ്റക്കെട്ടായി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ ജെ.എൻ.യുവിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ നടന്ന നിഷ്ഠൂരമായ അതിക്രമത്തിന് ഒത്താശ വഹിച്ച ഡൽഹി പോലീസിന്റെ കൂടെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയോടുള്ള പ്രതിഷേധവും കൂടിയാണിത്.രാജ്യത്താകെ തൊഴിലാളികളുടേയും വിദ്യാർത്ഥികളുടേയും സമരങ്ങളെ അധികാരത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന മോദി – ഷാ കൂട്ടുകെട്ടിലുള്ള ഭരണകൂടത്തോടുള്ള പ്രതിഷേധവും ഒപ്പം കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെയുള്ള അസംതൃപ്തിയും നേരിട്ട് രേഖപ്പെടുത്താൻ കേരള സമൂഹത്തിന് ലഭിച്ചിട്ടുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top